ഉദയനിധി സ്റ്റാലിനും ഹന്‍സികയും വീണ്ടും ഒന്നിക്കുന്ന മനിതന് ഉടന്‍ തിയറ്റിലെത്തും. എ. അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം യു ട്യൂബില്‍ റിലീസ് ചെയ്തിരുന്നു. സുഭാഷ് കപൂറിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ജോളി എല്‍എല്‍ബി എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് മനിതന്.
ചിത്രത്തില്‍ പ്രകാശ് രാജ് ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ കൃഷ്ണകുമാര്‍, ഐശ്വര്യാ രാജേഷ്, രാധാരവി. വിവേക്, അംഗനാ റോയ് എന്നിവരും ചിത്രത്തിലുണ്ട്.
ഉദയനിധി സ്റ്റാലിന് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.