തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ ആകെ വിഢ്ഢികളാക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തി കൊണ്ടിരിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 31 അഴിമതി കേസുകള്‍ ഉണ്ടെന്ന് താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഈ പ്രശ്‌നം ഇപ്പോള്‍ കോടതിയുടെ മുമ്പാകെ ആയതിനാല്‍ ് ഇതിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍. തന്റെ ഫേസ്ബുക്കിലാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത്.
“”നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം താങ്കള്‍ ഒരു വീരവാദം മുഴക്കിയതായി കണ്ടു. തനിക്കെതിരെ ഏതെങ്കിലും എഫ്.ഐ.ആര്‍. ഉണ്ടോ എന്നാണ് താങ്കള്‍ ചോദിച്ചിരിക്കുന്നത്. കേസിന്റെ കാര്യം പറയുംമ്പോള്‍ എഫ്.ഐ.ആര്‍ ന്റെ കാര്യവുമായിട്ടാണ് അങ്ങ് വരുന്നത്. ഇത് താങ്കളുടെ സ്ഥിരം കലാപരിപാടിയാണ്.
ഇനി എഫ്.ഐ.ആര്‍ ന്റെ കാര്യമെടുക്കാം. താങ്കളുടെ പേരില്‍ ഒരൊറ്റ എഫ്.ഐ.ആര്‍. പോലും ഇല്ല എന്നാണല്ലോ പറയുന്നത്. ആരാണ് ഈ എഫ്.ഐ.ആര്‍. ഇടേണ്ടത്? താങ്കളുടെ കീഴിലുള്ള ആജ്ഞാനുവര്‍ത്തികളായ പോലീസുകാരും താങ്കള്‍ക്ക് വിടുപണി ചെയ്യുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരും! അല്ലേ? ഇവര്‍ നട്ടെല്ല് താങ്കളുടെ മുന്നില്‍ പണയം വച്ചിരിക്കുകയാണെന്ന് കേരള ജനതയ്ക്ക് നന്നായിട്ട് അറിയാം.”- വി.എസ് പറയുന്നു.
ടെറ്റാനിയം കേസില്‍ 2014 ആഗസ്റ്റിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അന്ന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി. 2016 ജനുവരിയില്‍ ഹൈക്കോടതി ആ സ്‌റ്റേ എല്ലാം നീക്കി. എന്നിട്ട് ഇപ്പോള്‍ മാസം അഞ്ച് കഴിഞ്ഞു. വിജിലസ് ഡയറക്ടറെന്ന ആജ്ഞാനുവര്‍ത്തി ഇതുവരെ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിട്ടില്ല. കോടതിയില്‍ വരുംമ്പോള്‍ തട്ടാമുട്ടി ന്യായം പറഞ്ഞ് സമയം ചോദിക്കുകയാണ്. ഉമ്മന്‍ചാണ്ടി തന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണമെന്നും വി.എസ് പറയുന്നു. ഇങ്ങനെ വിജിലന്‍സിനെ കക്ഷത്തിലിടിക്കി വച്ചാല്‍ എങ്ങനെ വിജിലന്‍സ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുംമെന്നും വി.എസ് ചോദിക്കുന്നു.