ജലം, അഗ്നി, വായു, ഭൂമി, ആകാശം എന്നീ പഞ്ചഭൂതങ്ങളിലധിഷ്ഠിതമായ സംഭവങ്ങളെ ആധാരമാക്കി ക്രിയേറ്റീവ് ഫിലിംസിന്റെ ബാനറില്‍ ഏതാനും യുവാക്കള്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഉല എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ആറന്മുള, ചങ്ങനാശേരി, കുറ്റൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. ജി.കൃഷ്ണസ്വാമി ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല.
കഥ, തിരക്കഥ, സംഭാഷണം – ഡോ.നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ നിര്‍വഹിക്കുന്നു. ചിത്രത്തില്‍ അളിക്കുട്ടി ന്യൂഡല്‍ഹി, സന്തോഷ് മേവട, ജോര്‍ജ് മണിമല, ബാബു കോട്ടാങ്ങല്‍, മോഹന്‍ ഡി. കുറിച്ചി, രത്‌നാകര ഷേണായി, ജിജി വാഴൂര്‍, പള്ളം പി.ജെ., നയനന്‍, ലാലി തിരുവല്ല, ഷൈനി സിജോ, സൗമ്യ ചെങ്ങന്നൂര്‍, തൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കാമറ – ലിജോ, എഡിറ്റിംഗ് – ലാലു, പ്രൊഡക്്ഷന്‍ മാനേജര്‍ – വിജയന്‍ പാലാ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്്ഷന്‍ ജോലികള്‍ നടന്നുവരുന്നു.