എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍

ktm-ARRESTകോട്ടയം: അനധികൃത വില്‍പന നടക്കുന്ന വിവരമറിഞ്ഞ് റെയ്ഡിനെത്തിയ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പയ്യപ്പാടി ചെറിയപറമ്പില്‍  സാജു ജോണ്‍ (41)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളെ പിന്നീട് ഈസ്റ്റ് പോലീസിന് കൈമാറി. ഇന്നലെ രാത്രി ഏഴിന് പയ്യപ്പാടിയിലായിരുന്നു സംഭവം. മദ്യനിരോധന ദിവസം മദ്യംവില്‍ക്കുന്ന എന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യപ്പാടി കവലയില്‍ എത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ചിലര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു.

എക്‌സൈസ് വാഹനത്തിന് കേടുവരുത്തി. ജീപ്പിന്റെ ലൈറ്റ് തല്ലിപ്പൊട്ടിക്കുകയും ചെയ്തു. യാതൊരു പ്രകോപനവും കൂടാതെയാണ് സാജു ജോണ്‍, വാര്യവീട്ടില്‍ ബില്‍ജിത്ത് (25) എന്നിവരുടെ നേതൃത്വത്തിലുള്ള സാമൂഹ്യ വിരുദ്ധസംഘം ആക്രമിച്ചതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ എസ്. ഷിജു പറഞ്ഞു. പയ്യപ്പാടിയിലെ അനധികൃത മദ്യവില്‍പനക്കാരന്റെ സഹായിയാണ്് പിടിയിലായ സാജുജോണ്‍. ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്നും  എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.കെ.മുരളീധരന്‍, ഡ്രൈവര്‍ സി. രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Related posts