എടിഎം തട്ടിപ്പ് വീണ്ടും: ബാങ്ക് മാനേജരുടെ പണം പോയി

ATM1ബാലരാമപുരം: ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ അക്കൗണ്ടില്‍ നിന്നു നാല്‍പ്പതിനായിരത്തോളം രൂപ എടിഎം വഴി തട്ടിയെടുത്തു. ഇന്ത്യന്‍ ബാങ്കിന്റെ   ബാലരാമപുരം ശാഖയിലെ  അസിസ്റ്റന്റ് മാനേജര്‍ കൊച്ചി എളവനക്കാട് കണക്കശേരി വീട്ടില്‍ ഷിനു ജോണ്‍സ(26) ന്റെ അക്കൗണ്ടില്‍ നിന്നാണ് തുക തട്ടിയെടുത്തത്. കഴിഞ്ഞ ഒമ്പതിന് ഷിനുവിന്റെ അക്കൗണ്ടിലേക്ക് ശമ്പളമായി ലഭിച്ച രൂപയില്‍ നിന്നു കഴിഞ്ഞ 16ന് പുലര്‍ച്ചെ 2.30ന് 20,059 രൂപ വീതം രണ്ട് തവണയായി 40,118 രൂപ പിന്‍വലിച്ചതായി മൊബൈയിലില്‍ സന്ദേശം എത്തി.

തട്ടിപ്പിനെക്കുറിച്ച് ഇന്ത്യന്‍ ബാങ്കിന്റെ ഹെഡ് ഓഫിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചൈനയില്‍ നിന്നാണു തുക പിന്‍വലിച്ചതെന്ന് അറിയാന്‍ കഴിഞ്ഞു. ബാലരാമപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു വര്‍ഷമായി ബാലരാമപുരം ശാഖയില്‍ ജോലി നോക്കുകയാണു ഷിനു ജോണ്‍സണ്‍.

Related posts