എനിക്കൊപ്പം നില്‍ക്കുന്ന ആളായിരിക്കണം ഭാവി വരന്‍: സമാന്ത

Samantha170516ഇപ്പോള്‍ തമിഴിലും തെലുങ്കിലും സാമന്തയുടെ സമയമാണ്. തമിഴില്‍ വിജയ്‌ക്കൊപ്പമുള്ള തെറി ഹിറ്റായി, സൂര്യയ്‌ക്കൊപ്പമുള്ള 24 വിജയകരമായി പ്രദര്‍ശനം തുടരുന്നു. തെലുങ്കില്‍ മഹേഷ് ബാബുവിനൊപ്പം ഒരു ചിത്രം. സിദ്ദാര്‍ഥിനൊപ്പമുള്ള പ്രണയ ഗോസിപ്പുകളെല്ലാം ഗോസിപ്പുകളോടെ അവസാനിച്ചു എന്നാണിപ്പോള്‍ കേള്‍ക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സാമന്ത തന്റെ വിവാഹസങ്കല്‍പങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുന്നു. ഞാനൊരു വലിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഞാന്‍ ചെന്നുകയറുന്ന കുടുംബവും അങ്ങനെ ഉള്ളതായിരിക്കണം എന്ന നിര്‍ബന്ധമുണ്ട്.

പ്രണയവും വിവാഹവുമെല്ലാം ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ആളാണ്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം പൂക്കും എന്ന സിദ്ധാന്തത്തില്‍ വിശ്വാസമില്ല. ആദ്യ കാഴ്ചയില്‍ ഒരു വ്യക്തി എങ്ങനെയാണെന്ന് മനസ്സിലാക്കാനാകില്ല. വലിയ സുന്ദരനായിരിക്കണം എന്ന യാതൊരു നിര്‍ബന്ധവും ഇല്ല. സ്ഥിരതയുള്ള, ശാന്തനായി ഒരാളായിരിക്കണം. അതിനൊക്കെ അപ്പുറം നല്ല തമാശക്കാരനും ആയിരിക്കണം. എല്ലായിപ്പോഴും സീരിയസായി ഇരിക്കാന്‍ പാടില്ല. എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ആളായിരിക്കണം എന്നില്ല. പക്ഷെ ഏതെങ്കിലും വിഷയത്തില്‍ ഞാന്‍ സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ശാന്തതയോടെ എനിക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ആളായിരിക്കണം തന്റെ ഭാവി വരനെന്നും സാമന്ത പറയുന്നു.

Related posts