ലക്‌നോ: നവജാതശിശുവുമായി ബസില്‍ യാത്രചെയ്യവേ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ബസിന്റെ ഡ്രൈവര്‍ ഇഷ്വരി ലാല്‍ കണ്ടക്ടര്‍ പന്നു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാംപൂരിലുള്ള ഭര്‍ത്തൃഗൃഹത്തിലേക്കു പോകുമ്പോഴാണു വീട്ടമ്മയായ യുവതിക്കുനേരെ അക്രമം നടന്നത്.
യുവതിയുടെ മടിയില്‍ കിടന്നുറങ്ങുകയായിരുന്ന, 14 ദിവസംമാത്രം പ്രായമായ മകനെ വലിച്ചെറിഞ്ഞ ശേഷമായിരുന്നു പീഡനം. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ഉത്തര്‍പ്രദേശിലെ ബാല്ലിയയിലാണു സംഭവം. അവശനിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.