മുംബൈ: എന്നാലുമെന്റെ അളിയാ ഈ രശ്മിയെ കാണുമ്പോഴാ… എങ്ങനെയിരുന്ന പെണ്ണാ… വിനോദയാത്രയെന്ന സിനിമയില്‍ ഏറെ നാളുകള്‍ക്കു ശേഷം പാര്‍വതിയെ കാണുന്ന മുകേഷിനോടു ദിലീപ് പറയുന്ന ഡയലോഗ് പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ്. ഇപ്പോള്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്തിനെ കാണുന്ന ആരും ഇതേ ഡയലോഗ് അല്‍പം മാറ്റി പറയും തീര്‍ച്ച.
കാരണം 140 കിലോഗ്രാം ഉണ്ടായിരുന്ന അനന്തിന്റെ ഇപ്പോഴത്തെ ഭാരം 70 കിലോഗ്രാമാണ്. അതായത് പകുതി. ഇക്കഴിഞ്ഞ ശനിയാഴ്ച സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച അനന്ത് ആരെയും അമ്പരപ്പിച്ചു കളഞ്ഞു. അതിത വണ്ണം കാരണംനടക്കാന്‍ പോലും വിഷമിച്ചിരുന്ന അനന്ത് സ്ലിംബ്യൂട്ടിയായിരിക്കുന്നുവെന്നു പറഞ്ഞാലും അദ്ഭൂതപ്പെടാനില്ല. അമേരിക്കയില്‍നിന്നുള്ള ഒരു പരിശീലകന്റെ നേതൃത്വത്തില്‍ ഭക്ഷണ ക്രമവും യോഗയും മറ്റും ചിട്ടയായി നോക്കിയാണ് അനന്തിന്റെ ഈ തടികുറയ്ക്കല്‍. ഇനി വണ്ണമുള്ളവര്‍ നിരാശപ്പെടേണ്ടാ, ഇതാ നിങ്ങളുടെ മുമ്പില്‍ നല്ല ഉദാഹരണം…