തന്നെ സിനിമയില്‍ മോശമായി ചിത്രീകരിച്ചെന്ന് മുന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘അസ്ഹര്‍’ എന്ന ചിത്രത്തിലാണ് തന്നെ മോശമായി ചിത്രീകരിച്ചതെന്ന് രവി ശാസ്ത്രി പറഞ്ഞു.
ഭാര്യയെ ചതിക്കുന്ന, പരസ്ത്രീ ബന്ധം കൊണ്ടുനടക്കുന്ന കഥാപാത്രമായാണ് തന്നെ സിനിമയില്‍ കാണിച്ചിരിക്കുന്നതെന്ന് രവിശാസ്ത്രി പറഞ്ഞു. ഇതിനെതിരേ ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഹാഷ്മിക്കും സംവിധായകന്‍ ടോണി ഡിസൂസയ്ക്കുമെതിരേ ക്രിക്കറ്റ് അസോസിയേഷില്‍ പരാതി നല്‍കിയിരിക്കുകയാണ് രവിശാസ്ത്രി.