താനൊരു മലയാള ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ അതിലെ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് നടന്‍ പ്രഭുദേവ. തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും പ്രഭുദേവ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. എന്റെ കഴിവുവച്ച് മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം അറിയില്ല.
പക്ഷേ എന്നെങ്കിലും മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ മോഹന്‍ലാലായിരിക്കും നായകന്‍ . നല്ല കഥയുണ്ടെങ്കില്‍ മാത്രമേ അതിന് തുനിയുകയുളളൂ. കേരളവും മലയാള ഭാഷയും എനിക്കേറെ പ്രിയപ്പെട്ടതാണ്. മലയാളത്തില്‍ അഭിനയിക്കാനും ഇഷ്ടമാണ്. പക്ഷേ ഉറുമി എന്ന ചിത്രത്തിനു ശേഷം എന്നെ ആരും വിളിച്ചിട്ടില്ല- പ്രഭുദേവ പറഞ്ഞു.