എലത്തൂര്‍ എംഎല്‍എ എ.കെ. ശശീന്ദ്രനെ എന്‍സിപി മന്ത്രിയായി പ്രഖ്യാപിച്ചു

TVM-AKSASEENDRANതിരുവനന്തപുരം: എലത്തൂര്‍ എംഎല്‍എ എ.കെ.ശശീന്ദ്രനെ ഇടതു സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയെ പ്രഖ്യാപിച്ചത്.സംസ്ഥാന നേതൃത്വം തീരുമാനിച്ച് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് മന്ത്രിയെ തീരുമാനിച്ചതെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എന്‍സിപിയുടെ എംഎല്‍എമാരായ എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയും മികച്ചവരും കഴിവുള്ളവരുമാണെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

മന്ത്രിസ്ഥാനം ആര്‍ക്കാണെന്ന് തീരുമാനത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലായിരുന്നു. നല്ല ഭരണമാണ് കാഴ്ചവയ്ക്കാന്‍ പോകുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് മനുഷ്യരുടെ കാര്യം ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിയുമോ എന്നാണ് ഉഴവൂര്‍ വിജയന്‍ ചോദിച്ചത്.

Related posts