കൊട്ടാരക്കര: എഴുകോണ്‍ കരീപ്രയില്‍ സിപിഎംനേതാക്കളുടെ വീടിന് മുന്നില്‍ റീത്ത് വച്ചത് പ്രതിഷേധത്തിനിടയാക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയും കൊല്ലം ടൗണ്‍ യുപിഎസ് പ്രഥമ അധ്യാപകനുമായ അജയകുമാര്‍, സരസ്വതിയില്‍ സുജിത്ത്, വിളയില്‍ വീട്ടില്‍ അഭിജിത്ത് എന്നിവരുടെ വീടുകള്‍ക്ക് മുന്നിലാണ് റീത്ത് വച്ചിട്ടുള്ളത്. സംഭവമറിഞ്ഞ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് കരീപ്ര. നേരത്തെ ഇവിടെ സിപിഎം -സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എഴുകോണ്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തുവരുന്നു.
എഴുകോണ്‍ കരീപ്രയില്‍ സിപിഎം നേതാക്കളുടെ വീടിന് മുന്നില്‍ റീത്ത് വച്ചു; പ്രദേശത്ത് സംഘര്‍ഷ സാധ്യത
