ഗാന്ധിനഗര്‍: എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. കെഎസ്യു ജില്ലാ സെക്രട്ടറി ജോര്‍ജ് പയസി(26)നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഉച്ചയ്ക്ക് 12.30നു ആര്‍പ്പൂക്കര അമ്പലകവലയിലായിരുന്നു എസ്എഫ്ഐ, കെഎസ്യു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകനു മെഡിക്കല്‍ കോളജില്‍ ചികില്‍സ നല്‍കുന്നത് സംബന്ധിച്ച് എസ്എഫ്ഐയും സുരക്ഷാ ഉദ്യോഗസ്ഥന്മാരുമായുള്ള വാക്കുതര്‍ക്കവും സംഘര്‍ഷത്തില്‍ കലാശിച്ചു.
എംജി സര്‍വകലാശാല നിയന്ത്രണത്തിലുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്എംഇ )യിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ തലയോലപ്പറമ്പ് സ്വദേശി അനന്ദു (23), വൈശാഖ് (20), വൈക്കം സ്വദേശി അരുണ്‍ (22), ആര്‍പ്പൂക്കര സ്വദേശി വൈശാഖ് (20), കോട്ടയം സ്വദേശി അരുണ്‍ (21), കെഎസ്യു ജില്ലാ സെക്രട്ടറി മരങ്ങാട്ടുപിള്ളി സ്വദേശി ജോര്‍ജ് പയസ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോര്‍ജ് പയസ് ഇന്നലെ ആശുപത്രി വിട്ടിരുന്നു.
കെഎസ്യു -എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലു|ായ സംഘര്‍ഷം അക്രമത്തിന്റെ വക്കിലെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു കൂടുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എസ്എംഇയില്‍ എത്തിയിരുന്നു. അമ്പലക്കവലയില്‍ എത്തിയ പ്രവര്‍ത്തകര്‍ അവിടെ കടയില്‍ നിന്നിരുന്ന ജോര്‍ജിനേയും സഹപ്രവര്‍ത്തകരേയും കാണുകയും തുടര്‍ന്നു|ായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷമു|ാവുകയുമായിരുന്നു. ജോര്‍ജ് കൈയിലുണ്ടായിരുന്ന ഗ്ലാസുപയോഗിച്ചു എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.
ജോര്‍ജിന്റെ ഇടത് ചെവിയുടെ പിന്‍ഭാഗത്ത് മുറിവു|ായി. ജോര്‍ജിനെ പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ മറ്റുള്ളവരും ആശുപത്രിയില്‍ ചികില്‍സ തേടി. ജോര്‍ജിനെ ആശുപത്രിയില്‍ ചികില്സിക്കുന്നതു സംബന്ധിച്ചു സെക്യുരിറ്റി ജീവനക്കാരുമായു|ായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ര|ു വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ക്കും എതിരേ പോലീസ് കേസെടുത്തിട്ടു|്.