എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

tcr-marchമതിലകം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടുങ്ങല്ലൂര്‍ റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതിലകം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആമണ്ടൂര്‍ ഓളിയില്‍  മുഹിയുദ്ദീന്‍  മസ്ജിദിന് നേരെ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതില്‍  പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മതിലകം മതില്‍മൂലയില്‍  നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം എസ്.വൈ.എസ് ജില്ല പ്രസിഡന്റ്് എന്‍.എ.ഷറഫുദ്ദീന്‍  മൗലവി ഉദ്ഘാടനം ചെയ്തു.

എം.കെ.മുജീബ് റഹ്മാന്‍  ദാരിമി അധ്യക്ഷത വഹിച്ചു. എം.മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എ. കബീര്‍  ഫൈസി, ഷാഹിര്‍ പള്ളിനട, ഹംസ ഫൈസി, സി.ബി.ഹുസൈന്‍  തങ്ങള്‍, റിയാസ് ഹസനി എന്നിവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍  പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

Related posts