കൂട്ടംതെറ്റിപ്പോയ ഒരു പെന്‍ഗ്വിന്‍ വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. കൗതുകമുണര്‍ത്തുന്ന ഫോട്ടോകള്‍ കാമറയിലാക്കിയത് അമ്പത്താറുകാരനായ പോള്‍ ചാപ്മാനാണ്. പെന്‍ഗ്വിനുകളുടെ സ്വര്‍ഗഭൂമിയായ ഫോക്‌ലാന്‍ഡിലാണു സംഭവം. ഇവിടുത്തെ ടീന്‍ ഇന്‍ലെറ്റിലേക്കാവാം പെന്‍ഗ്വിന്റെ യാത്രയെന്നു കരുതപ്പെടുന്നു. അവിടെയാണു പെന്‍ഗ്വിനുകളുടെ കോളനി.
ഭാര്യയോടൊപ്പം ഫിഷിംഗിന് പോവുകയായിരുന്നു ചാപ്മാന്‍. ആദ്യം പെന്‍ഗ്വിനെ കണ്ടപ്പോള്‍ അവന്‍ നാലടി താഴ്ചയുള്ള വെള്ളത്തിലായിരുന്നു. അവിടെ നിന്ന് ഉയരമുള്ള വേലിയും ചാടിക്കടന്നാണു പിന്നീട് റോഡിലെത്തിയതെന്നു ചാപ്മാന്‍ പറയുന്നു. മനുഷ്യരെയോ വാഹനങ്ങളെയോ പേടിയില്ലാതെ തന്റെ കൂട്ടുകാരെത്തേടിയുള്ള യാത്രയിലാണു കിംഗ് പെന്‍ഗ്വിന്‍ ഇനത്തില്‍പെട്ട ഇവന്‍. ഭൂമിയിലെ രണ്ടാമത്തെ വലിപ്പമേറിയ പെന്‍ഗ്വിനുകളാണ് ഇവ.
ഏകാന്തപഥികനായി ഒരു പെന്‍ഗ്വിന്‍; വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്ന പെന്‍ഗ്വിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു
