കളമശേരി: ഏലൂര്‍ ഫാക്ട് മാര്‍ക്കറ്റ് പുനര്‍ നിര്‍മ്മിക്കാന്‍ ഫാക്ട് മാനേജ്മെന്റ് ഒരുങ്ങുന്നു. ഫാക്ട് മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാറായതായി “രാഷ്ട്രദീപിക’ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.വാര്‍ത്തയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം മാനേജ്മെന്റ് അടിയന്തിര യോഗം ചേര്‍ന്നു തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടു പോയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് ഫാക്ട് എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ ലെഷി വര്‍ഗീസ് അറിയിച്ചു.
ഷോപ്പിംഗ് കോംപ്ലക്സിന് പുറമെ മിനി പാര്‍ക്കും ഫാക്റ്റ് വിഭാവനം ചെയ്യുന്നുണ്ട്. വിശാലമായ സ്ഥലത്തു പ്രദേശവാസികള്‍ക്കു സായാഹ്നങ്ങളില്‍ ഒത്തുചേരാനായാണു പാര്‍ക്ക് ഉദേശിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നും അറ്റകുറ്റപണികള്‍ നടത്തുന്നില്ലെന്നുമാണു വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നത്. പ്രവേശന വഴികളില്‍ വെള്ളക്കെട്ടു ഉ|ാകുന്നതിനാല് സാധനങ്ങള്‍ വാങ്ങാനായി സന്ദര്‍ശകരും മടിക്കുന്നതായും പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഏലൂര്‍ നഗരസഭ വിളിച്ചു ചേര്‍ത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗത്തിലും ഫാക്ട് മാനേജ്മെന്റ് ഈ വിവരം അറിയിച്ചു.