ഐടി നഗരം കഞ്ചാവ് കച്ചവടക്കാരുടെ പിടിയില്‍

tvm-kanchavuകഴക്കുട്ടം: ഐ ടി  നഗരമായ കഴക്കുട്ടം ,കഞ്ചാവ് കച്ചവടക്കാരുടെ പിടിയില്‍ .കണിയാപുരം തുമ്പ ടെക്‌നോപാര്‍ക്ക് പരിസരങ്ങിലെല്ലാം കച്ചവടം സജീവമായി നടക്കുന്നുണ്ട് .ഒരു പൊതി കഞ്ചാവിനു 150രൂപ മുതല്‍ 300 രൂപ വരെ വില ഈടാക്കുന്നുണ്ട്. അന്യ സ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കച്ചവടം നടക്കുന്നത്.  ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ വിളിച്ചാല്‍ ഉടന്‍ തന്നെപറയുന്ന സ്ഥലത്ത് പൊതികള്‍ എത്തിച്ചു കൊടുക്കുന്ന സംഘങ്ങള്‍  ഈ പ്രദേശത്ത് സജീവമാണ്. വൈകുന്നേ  രങ്ങളില്‍   അന്യ സംസ്ഥാന തൊഴിലാളികള്‍ കഞ്ചാവിന്റെ ലഹരി യില്‍ പരസ്പരം  അടി പിടി കൂടുന്നത് പതിവ്  കാഴ്ചയാണ് .

യാത്രക്കാര്‍ കുറവുള്ളതും പോലീസിന്റെ പരിശോധനകള്‍ ഇല്ലാത്തതുമായ  റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിനില്‍ എത്തിച്ചതിനു ശേഷം അവിടെ നിന്നും ചെറുകിട കച്ചവടക്കാരുടെ കൈകളില്‍ എത്തിച്ചു കൊടുക്കുന്നു.അതിനു ശേഷമാണ് പൊതികളിലാക്കി വിതരണം ചെയ്യുന്നത് ലേബര്‍ ക്യാമ്പുകളില്‍ .കഞ്ചാവ് കച്ചവടം നടത്തുന്നതിന് മാത്രമായി അന്യ സംസ്ഥാനത്തുനിന്നും ആള്‍ക്കാരെ കൊണ്ട് വന്നിട്ടുള്ളതായും പറയപ്പെ ടുന്നു .കഴിഞ്ഞ ഒരുമാസത്തിന് മുന്‍പ് കഞ്ചാവ് പൊതികളുമായി ഒരാളെ അറസ്റ്റു ചെയ്‌തെങ്കിലും ഇപ്പോഴും ഇവിടെ കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്.

Related posts