ചങ്ങനാശേരി: നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കന് പിടിയില്‍. മാടപ്പള്ളി മോസ്കോ അഴകാത്തുപടിയില് വാടകതാമസക്കാരനായ തെങ്ങുംപറമ്പില് ഡാമിയന്‍ തോമസ് (46) ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയില്‍ വില്ക്കാന് കൊണ്ടുപോകുമ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. ഒരുലക്ഷത്തോളം രൂപ വിലവരുന്ന 2250 പായ്ക്കറ്റ് സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രി എട്ടിന് അഴകാത്തുപടിയില്വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം എസ്പി എം. രാമചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സിഐ സക്കറിയ മാത്യു, തൃക്കൊടിത്താനം എസ്ഐ സുധീഷ്കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്ഐ എ.കെ. റെജി, പ്രദീപ് ലാല്‍, സിബിച്ചന്, ആന്റണി, പ്രദീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍നിന്നു റെയില്‍ മാര്‍ഗം എറണാകുളത്തെത്തിക്കുന്ന പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ കയറ്റി അഴകാത്തു പടിക്കലുള്ള വീട്ടില്‍ സ്റ്റോക്ക് ചെയ്താണ് ഇയാള്‍ കടകളില്‍ വിതരണം ചെയ്യുന്നത്.
കോട്ടയം, ചിങ്ങവനം, കൈനടി, തുരുത്തി, ചങ്ങാശേരി, തെങ്ങണ ഭാഗങ്ങളിലെ കടകളിലാണ് ഇയാള്‍ ഇത്തരം സാധനങ്ങള്‍ വിതരണം ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.