ഒ.എന്‍.വി കൊല്ലത്തിന്റെ തീരാനഷ്ടം: എന്‍.കെ പ്രേമചന്ദ്രന്‍ എംപി

klm-nkpremachandranകൊല്ലം: മലയാള ഭാഷയില്‍ മാറ്റത്തിന്റെ മാറ്റൊലിയായിരുന്നു ഒ.എന്‍.വി കുറുപ്പ്. അദ്ദേഹത്തിന്റെ നഷ്ടം മലയാളിയുടെ നഷ്ടമാണ്. കൊല്ലം നിവാസികള്‍ക്ക് നിത്യ ദുഃഖം നല്‍കുന്ന തീരാനഷ്ടമാണ് ഒ.എന്‍.വിയുടെ വേര്‍പാട് വരുത്തി വച്ചിരിക്കുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍. എംപി. ഇപ്ലോ (ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍), മെഹ്ഫില്‍,ആര്‍ട്ട് കഫേ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശ്രാമം ആര്‍ട്ട് കഫെയില്‍ നടന്ന “അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ ഒ.എന്‍.വി അനുസ്മരണ ഗാനസന്ധ്യ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയിലെ നക്ഷത്രമായി ഉയരുവാന്‍ ഒഎന്‍.വിക്ക് സാധിച്ചതിലും കൊല്ലം ചവറ സ്വദേശിയായ അദ്ദേഹത്തിന്റെ മണ്ഡലത്തെ നിരവധി വര്‍ഷം സേവിക്കുവാന്‍ കഴിഞ്ഞതിലും തനിക്ക് അഭിമാനമുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എടുത്ത് പറഞ്ഞു.തുടര്‍ന്ന് നടന്ന സ്‌നേഹ മാധുരിയില്‍ പിന്നണി ഗായകരായ ലതിക, ഇടവ ബഷീര്‍, നൗഷാദ് ബാബു, കോട്ടയം ആലീസ്, സംഗീത സംവിധായകന്‍ രാജന്‍ ലാല്‍ എന്നിവര്‍ അനുസ്മരണ ഗാനങ്ങള്‍ ആലപിച്ചു.

ഇപ്ലോ ഇന്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ്.എഫ്.സേവ്യര്‍ വലിയവീട്, ഇന്റര്‍നാഷണല്‍ സെക്രട്ടറി ഗോപന്‍ നീരാവില്‍, ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, മെഹ്ഫില്‍ പ്രസിഡന്റ് ബാസ്റ്റ്യന്‍ ജോണ്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ ജോസഫ്,  ആര്‍ട് കഫെ കോ-ഓര്‍ഡിനേറ്റര്‍ ഷെന്‍ലെ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

തുടര്‍ന്ന് ആര്‍ട്ട് കഫെയിലെ ഹിന്ദുസ്ഥാനി സംഗീത വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒ.എന്‍.വി അനുസ്മരണ സംഗീത പരിപാടിക്ക് മതിലില്‍ ശിവകുമാര്‍, ജോസ്ഫിന്‍ ജോര്‍ജ് വലിയവീട്, വൈശാഖന്‍, നന്ദിനി പത്മനാഭന്‍, അരവിന്ദ്, നിജ, ഗാര്‍ഗി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts