ആലക്കോട്: ആലക്കോട് ടൗണില്‍ നിന്നും ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കുപ്പി വിദേശമദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍. ജയഗിരി സ്വദേശി കെ.ജി. അനുകുമാര്‍ (32), ആലക്കോട് സ്വദേശികളായ വി.യു. റെജി (47), സണ്ണി (54), എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9.45 ഓടെ കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യഷാപ്പിനു സമീപത്തുവച്ചാണ് ഇവര്‍ പിടിയിലായത്. 32 ലിറ്റര്‍ വിദേശമദ്യം കെഎല്‍ 13 എല്‍ 2281 നമ്പര്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചുവച്ച് വില്പന നടത്തിക്കൊണ്ടിരിക്കുന്നതായി എക്സൈസ് സംഘം കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, പ്രിവന്റീവ് ഓഫീസര്‍ സി.സി. രാജന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ. രാജീവ്, ജോസ് ടി. ജോസ്, കെ.ജി. മുരളീദാസ്, ടി.ആര്. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ഓട്ടോറിക്ഷയില്‍ മദ്യം കടത്ത്: ആലക്കോട് 3 പേര് അറസ്റ്റില്‍
