ഓട്ടോ ടാക്‌സികള്‍ക്കു തൃശൂരില്‍ നാലിടത്ത് പാര്‍ക്കിംഗ് പേട്ട

TCR-AUTOതൃശൂര്‍: പാര്‍ക്കിംഗ് പേട്ട സൗകര്യമില്ലാതിരുന്ന ഓട്ടോ ടാക്‌സികള്‍ക്കു തൃശൂര്‍ നഗരത്തിലെ നാലിടത്ത് പാര്‍ക്കിംഗ് പേട്ട സൗകര്യം അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു മുന്‍വശം, അയ്യന്തോള്‍ കര്‍ഷക നഗര്‍, ദയ ആശുപത്രി പരിസരം, ജൂബിലി മിഷന്‍ ആശുപത്രി നാലാം ഗേറ്റ് എന്നിവിടങ്ങളിലാണ് ഓട്ടോ ടാക്‌സികള്‍ക്കു പാര്‍ക്കിംഗ് സൗകര്യം അനുവദിച്ചത്.

കോര്‍പറേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കാണ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. യോഗത്തില്‍ ആര്‍ടിഒ മുരളീകൃഷ്ണന്‍, ട്രാഫിക് എസ്‌ഐ എം.ടി. ഉമര്‍ ഫാറൂക്ക്, വിവിധ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts