കങ്കണയ്ക്കു പകരം സെറീന്‍ ഖാന്‍

Zrineസംവിധായകന്‍ സായി കബീറിന്റെ ചിത്രത്തില്‍ കങ്കണയ്ക്ക് പകരം സെറീന്‍ഖാന്‍ നായികയാകും. ഡിവൈന്‍ ലവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ഖാനാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും. കബീറിന്റെ റിവോള്‍വര്‍ റാണി എന്ന ചിത്രത്തില്‍ കങ്കണ അഭിനയിച്ചുകൊ ണ്ടിരുന്ന സമയം തന്റെ അടുത്ത ചിത്ര ത്തിലും കങ്കണ തന്നെയായിരിക്കും നായിക എന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷമായിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ല. തുടര്‍ന്ന് കങ്കണ ക്വീന്‍, തനു വെഡ്‌സ് മനു എന്നീ ചിത്രങ്ങളുടെ തിരക്കുകളിലായി. കഥാപാത്രത്തിന് അനുയോജ്യയായതു പുതിയ നായികയാണ്. കൂടുതല്‍ ഒന്നും വ്യക്തമാക്കാനില്ലെന്നു സംവിധായകന്‍ പറയുന്നു.

Related posts