കങ്കണ കുതിരപ്പുറത്ത്…

kangana020716ബോളിവുഡിലെ സൂപ്പര്‍സുന്ദരി കങ്കണ റണൗത്ത് കുതിരയോട്ടത്തില്‍ പരിശീലനം നേടുന്നു. ജര്‍മനിയിലാണ് താരം പരിശീലനം നേടുന്നത്.   ഇന്ത്യന്‍ ചരിത്രത്തിലെ വീരനായിക റാണി ലക്ഷ്മിഭായിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിലാണ് കങ്കണ ഉടന്‍ അഭിനയിക്കാന്‍ പോകുന്നത്. ഈ ചിത്രത്തില്‍ കരുത്തുറ്റ രാജ്ഞിയുടെ വേഷം അണിയാന്‍ കുതിരയോട്ടം, വാള്‍പ്പയറ്റ് തുടങ്ങിയവ ഉള്‍പ്പെടെ പരിശീലിക്കേണ്ടത് ആവശ്യമാണ്. ഇതിനായിട്ടാണ് താരം ജര്‍മനിയില്‍ തങ്ങുന്നത്.

സിമ്രാന്‍ എന്ന ചിത്രത്തിലാണ് കങ്കണ ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. യുഎസിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഈ ചിത്രത്തിന്റെ ഇടവേളയില്‍നിന്നുമാണ് കങ്കണ ജര്‍മനിയില്‍ എത്തിയത്. റംഗൂണ്‍ ആണ് താരത്തിന്റേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. സിമ്രാനുശേഷം കങ്കണ റാണി ലക്ഷ്മി ഭായിയുടെ ഷൂട്ടിംഗിലേക്ക് കടക്കും.

Related posts