വെള്ളറട : സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്നു പേര് പിടിയില്‍. വെള്ളറട കൂതാളി പൂവന്‍കുഴി കോളനിയില്‍ നാഗരാജ് (31), കിഴാവൂര്‍ ചിലമ്പറ ചെറുനെല്ലിക്കോണം വീട്ടില്‍ ശരത് (19), ചെമ്പൂര് ചിലമ്പറ മണ്ണാംകോണം വിഗ്നിമല സനല്‍ ഭവനില്‍ സനല്‍ (19) എന്നിവരാണ് പിടിയിലായത്.റൂറല്‍ എസ്പിയുടെ നിര്‍ദേശാനുസരണം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബോധവത്കരണ പരിപാടിയിലാണ് കഞ്ചാവു ലോബിയെക്കുറിച്ചുള്ള വിവരം അറിയുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി നസീര്‍, വെള്ളറട സിഐ രവീന്ദ്രന്, വെള്ളറട എസ്ഐ ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളും പോലീസ് പിടിച്ചെടുത്തു.
സ്ഥിരമായി കഞ്ചാവു ബീഡികള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് കഞ്ചാവ് മാഫിയ സംഘത്തെ ഫോ ണ് വിളിച്ചുവരുത്തിയാണ് പിടികൂടിയത്. മലയോര മേഖല കേന്ദ്രീകരിച്ച് വന്‍ കഞ്ചാവു മാഫിയ പിടിമുറുക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് പിടിയിലായ സംഘത്തിനു കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതെങ്കിലും അവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വന്‍ കഞ്ചാവു ലോബിയെ കുറിച്ചും പോലീസ് നിരീക്ഷണത്തിലാണ്. പിടിയിലായ സംഘത്തെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് ജാമ്യം നല്കി വിട്ടയച്ചു.