പാനൂര്‍: കടവത്തൂരില്‍ നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി. പനങ്ങാട്ട് അബ്ദുള്‍ റഷീദിന്റെ മകള്‍ ഏഴുവയസുകാരി ഫാത്തിമയെയാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കിയത്. ഇന്നലെ രാവിലെ വീടിനു സമീപം വച്ചാണ് ഫാത്തിമയെ നായ കടിച്ചത്.
രാവിലെ മദ്രസ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മറ്റ് കുട്ടികളും കൂടെ യുണ്ടാ യിരുന്നു. തലയ്ക്കും മുഖത്തും കാലിനുമാണ് കടിയേറ്റത്. മുഖത്തെ നെറ്റിയുടെ ഭാഗത്ത് കടിയേറ്റ് ശരീരഭാഗം അല്പം അടര്‍ന്ന നിലയിലായിരുന്നു. ഇന്നലെ രാത്രി തന്നെ അടര്‍ന്ന ഭാഗം വച്ചുപിടിപ്പിച്ചു. കടവത്തൂര്‍ കൊയില്യത്ത് എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കടവത്തൂര്‍ ടൗണില്‍ രാവിലെ നായശല്യം രൂക്ഷമാണ്.
കുട്ടികളെ രക്ഷിതാക്കളാണ് പതിവായി മദ്രസയില്‍ കൊണ്ടുവിടാറുള്ളത്. മദ്രസ വിദ്യാര്‍ഥികളും മറ്റു കുട്ടികളും പേടിച്ചാണ് ടൗണില്‍ കൂടി കാല്‍നടയാത്രയായി പോകുന്നത്. നിരവധി നായകള്‍ ടൗണില്‍ അലത്തുതിരിയുന്നുണ്ട്. അധികൃതരുടെ ശ്രദ്ധയില്‍ നിരവധി തവണ പെടുത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അലഞ്ഞു തിരിയുന്ന തെരുവുനായകളെ ഇല്ലായ്മ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് കടവത്തൂര്‍ ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.