കണ്ണൂര്‍: കടവരാന്തയില്‍ ഉറങ്ങികിടക്കുകയായിരുന്ന മധ്യവയസ്കന്റെ കാലുകള്‍ രണ്ടംഗസംഘം തല്ലിയൊടിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നോടെ കക്കാടാണ് സംഭവം. തോട്ടട സ്വദേശിയും ഇപ്പോള്‍ കുനിയില്‍ പീടികയില്‍ താമസക്കാരനുമായ എം. മുഹമ്മദലിയുടെ (44) കാലുകളാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം തല്ലിയൊടിച്ചത്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കക്കാട് ടൗണിലെ കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന ഇയാളെ മുഖംമൂടി സംഘം ആക്രമിക്കുകയും ഇരുമ്പുവടിയുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. മുഹമ്മദലിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടവരാന്തയില്‍ ഉറങ്ങികിടന്ന മധ്യവയസ്കന്റെ കാലുകള്‍ തല്ലിയൊടിച്ചു
