കണ്ടല്ലൂര്‍ സുരേഷ് സംവിധാനം ചെയ്യുന്ന കുട്ടിപ്പോലീസ് ചിത്രീകരണം തുടങ്ങുന്നു

kuttyചില കുടുംബചിത്രങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കണ്ടല്ലൂര്‍ സുരേഷ് സംവിധാനം ചെയ്യുന്ന ‘കുട്ടിപ്പോലീസ്’ എന്ന ചിത്രത്തിന്റെ പൂജ കോട്ടയം ഓര്‍ക്കിഡ് ഹോട്ടലില്‍ നടന്നു.  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭദ്രദീപം തെളിച്ചു.  പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.  ആയുഷ് പ്രൊഡക്ഷന്‍സിനുവേണ്ടി അജി ജോര്‍ജ് ഏനാത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

ചില കുടുംബചിത്രങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധാ യകന്‍ കണ്ടല്ലൂര്‍ സുരേഷ്, തിരക്കഥാകൃത്ത് – ജിജി കെ. അയ്മനം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.  ആദ്യ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി, ‘കുട്ടിപ്പോലീസ്’ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ആയൂഷ് പ്രൊഡക്ഷന്‍സിനുവേണ്ടി, അജി ജോര്‍ജ് ഏനാത്ത് നിര്‍മ്മിക്കുന്ന ‘കുട്ടിപ്പോലീസ്’ കണ്ടല്ലൂര്‍ സുരേഷ് സംവിധാനം ചെയ്യുന്നു.  രചന – ജിജി കെ. അയ്മനം, കാമറ – ജോയ് ആര്‍. വി., എക്‌സിക്യുട്ടീവ് പ്രൊ ഡൂസര്‍ – നിഥിന്‍ കുളക്കട, ഗാന രചന – കൈതപ്രം, സംഗീതം – മോ ഹന്‍ സിത്താര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – തങ്കച്ചന്‍ മണര്‍കാട്, മേക്ക പ്പ് – ഹരി ആലപ്പുഴ, കോസ്റ്റ്യൂമര്‍ – അസീസ് പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ – വിജയ് ഇളംപാട്ടില്ലം, സംവിധാന സഹായികള്‍ – ഗോപിക്കുട്ടന്‍, രാഹുല്‍, മനു, ഷിനു അടൂര്‍  തുടങ്ങിയ  പ്രമുഖ താരങ്ങളോടൊപ്പം ബാലതാരങ്ങളും വേഷമിടുന്ന ഈ ചിത്രം മേയ് ആദ്യവാരം കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം തുടങ്ങും.    -അയ്മനം സാജന്‍

Related posts