കണ്ണീരണിഞ്ഞ് മുരിയാട് കായല്‍പാടം

tcr-kayalഇരിങ്ങാലക്കുട: മുരിയാട് നെല്‍വയ ലുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് കൊയ്തുപാട്ടല്ല, മറിച്ച് കര്‍ഷകരുടെ ദീന രോധനമാണ്. ഇതിനു കാരണം കൃഷിചെയ്യാനാകാതെ തരിശായി കിടക്കുന്ന പാടശേഖരമാണ്.തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ നെല്‍പാടശേഖരമാണ് മുരിയാട് കായലിലെ നെല്‍വയലുകള്‍. കര്‍ഷ കരുടെ നെഞ്ചു പിളര്‍ത്തുന്ന രീതിയി ലാണ് ഇപ്പോഴത്തെ മുരിയാട് നെല്‍ വയലുകളിലെ കാഴ്ച. മുപ്പതു വര്‍ഷ ങ്ങള്‍ക്കുമുമ്പുവരെ ഇവിടം ഹരിതാ ഭമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷിയിടങ്ങള്‍ തരിശിട്ടിരിക്കുക യാണ്. മണല്‍ മാഫിയ യന്ത്രങ്ങളുപ യോഗിച്ച് വയലുകള്‍ കുഴിച്ച് മണല്‍ ഖനനം നടത്തുന്നു. ഇഷ്ടിക നിര്‍മാണത്തിനായി കളിമണ്ണെടുത്ത് പാടത്തെ ഗര്‍ത്തങ്ങളാക്കി മാറ്റിയിരി  ക്കുകാണ്. നെല്‍വയലുകള്‍ കൈ യേറി കെട്ടിട സമുച്ചയങ്ങള്‍ ഉയരുക  യും അപൂര്‍വയിനം പക്ഷികളുടെ സങ്കേതമായിരുന്ന ഇവിടം ഇവയെ   ല്ലാം വേട്ടയാടപ്പെടുകയാണ്.

കൃഷി വകുപ്പിന്റെ കണക്കു പ്രകാ രം മുരിയാട് മേഖലയിലെ നെല്‍വയ ലുകളു ടെ ആകെ വിസ്തൃ തി 11,000, ഏക്കറിലധികമാണ്. 1500 ഏക്കര്‍ വിരിപ്പൂനിലം, 2500 ഏക്കര്‍ മുണ്ടകന്‍, 7000 ഏക്കര്‍ പുഞ്ചനിലം എന്നിങ്ങ നെയാണ് കണക്ക്. വിരിപ്പൂ നിലങ്ങ  ളില്‍ വിരിപ്പൂ, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ വര്‍ഷത്തില്‍ മൂന്നു തവണ കൃഷിചെയ്തിരുന്നു. മുരി  യാട് മേഖലയിലെ ഏറ്റവും ഫലഭൂ യിഷ്ടമായ കൃഷിയിടങ്ങളാണ് പുഞ്ചനിലങ്ങള്‍. ഇവിടെ ഏക്കറിന് 300 മുതല്‍ 400 പറ വരെ കൃഷി ലഭിക്കും. മഴക്കാലം മാറിയാല്‍ താല്‍   കാലിക മണല്‍ത്തിണ്ടുകള്‍ നിര്‍മിച്ച് ചക്രം ചവിട്ടിയും വേത്ത് തേവിയും വെള്ളം വറ്റിച്ചാണ് ആദ്യ കാലത്ത് കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്തിരു   ന്നത്.

ശക്തന്‍ തമ്പുരാന്റെ കാലത്താ ണ് ഇവിടെ ആദ്യമായി കൃഷി ഭൂമി വികസനം നടത്തിയത്. മുരിയാട് കായല്‍ മേഖല ആരംഭിക്കുന്ന ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്നി  ലെ ചെമ്മീന്‍ ചാല്‍ പാടത്തുനിന്നും കരുവന്നൂര്‍ പുഴ വരെ ശക്തന്‍ തമ്പു രാന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു നെടുംതോട് നിര്‍മിച്ചു കൊണ്ടാ യിരുന്നു തുടക്കം. ആന്ധ്രയില്‍ നിന്നെത്തിയ നായ്ക്കാന്‍മാരായി രുന്നു പണികള്‍ ചെയ്തിരുന്നത്. ഇവരുടെ പിന്‍ തലമുറക്കാന്‍ ഇന്നും കരുവന്നൂരിലും പരിസര പ്രദേശ ങ്ങളിലും താമസിക്കുന്നുണ്ട്.

എണ്‍പതുകളുടെ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഭൂവിക സന കോര്‍പ്പറേഷനും കോള്‍ വിക സന ഏജന്‍സിയും രൂപീകരിച്ച് ശ ക്തന്‍ തമ്പുരാന്റെ നെടുംതോടിന് പകരം അഞ്ചു മീറ്റര്‍ ഉയരത്തില്‍ സ്ഥിരം ബണ്ട് നിര്‍മിക്കാന്‍ തുടങ്ങി. 25 വര്‍ഷത്തിനകം 60 കോടി രൂപ ചെലവഴിച്ചിട്ടും ബണ്ടിന്റെ നിര്‍മാ ണം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരു  കള്‍ക്കായില്ല. ആണ്ടില്‍ നിരവധി തവണ കൃഷി ചെയ്യാന്‍ സാധിക്കു  മെന്ന സ്വപ്‌നം നല്‍കിയ ബണ്ട് ക ര്‍ഷകര്‍ക്ക് ദ്രോഹം മാത്രമേ സമ്മാ നിച്ചുള്ളു. നിലവിലുണ്ടായിരുന്ന നെടും തോട് നശിപ്പിക്കപ്പെട്ടു. കാ യല്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. പലതവണ കൃഷി നഷ്ട മായപ്പോള്‍ കര്‍ഷകര്‍ കൃഷി ഭൂമി തരിശിടാന്‍ തുടങ്ങി.

ജീവിത ശൈലിയില്‍ മാറ്റം വന്ന പല കര്‍ഷകരും കൃഷിഭൂമി വിറ്റു. തുടക്കത്തില്‍ പാടങ്ങളില്‍ നിന്നും കളിമണ്ണെടുത്തിരുന്ന മാഫിയ സംഘങ്ങള്‍ ഇവിടെ നിന്നും മണ ല്‍കൂടി ലഭിക്കുമെന്നറിഞ്ഞപ്പോള്‍ ശക്തിയുള്ള എന്‍ജിനുകള്‍ ഉപയോ ഗിച്ച് മണലൂറ്റലും തുടങ്ങി. ഇതോടെ ഈ മേഖല വെള്ളക്കുഴിയായി. കെഎല്‍ഡിസി കനാലിലൂടെ വെ ള്ളമൊഴുക്ക് കൃത്യമല്ലാത്തതിനാല്‍ കൃഷിടിയങ്ങളില്‍ മഴ പെയ്താല്‍ സ്ഥിരം വെള്ളക്കെട്ടായി മാറും.

മുരിയാട് കായല്‍ മേഖലകളില്‍ അവശേഷിക്കുന്ന 7000 ഏക്കര്‍ നെല്‍വയലുകള്‍ കൃഷിക്ക് യോഗ്യ  മാക്കണമെന്നാണ് കര്‍ഷകരുടെ പ്ര ധാന ആവശ്യം. ഇതെങ്കിലും സംര ക്ഷിച്ച് വര്‍ഷത്തില്‍ രണ്ടു തവണ കൃഷി ചെയ്താല്‍ ഒരു വര്‍ഷം 25 കോടി രൂപയുടെ നെല്ല് ഉല്‍പാദി പ്പിക്കാന്‍ സാധിക്കും. കനാലിലെ കുളവാഴയും ചണ്ടിയും അടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ വെള്ളത്തിന്റെ നീരൊഴുക്ക് സുഗമ മായി വെള്ളക്കെട്ട് ഇല്ലാതാകും. സമ്പൂര്‍ണ കൃഷിയിടമാര്രി മുരിയാട് കായല്‍ മേഖലയെ മാറ്റണമെന്ന താണ് കര്‍ഷരുടെ സുപ്രധാന ആവശ്യം.

Related posts