വടക്കഞ്ചേരി: മാലിന്യംകുമിഞ്ഞു കൂടിയും പൊന്തക്കാടു കയറിയും വഴിനടക്കാന്‍ കഴിയാതിരുന്ന കരിപ്പാലിപുഴപാലം പരിസരം പഞ്ചായത്ത് മെംബര്‍മാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ടാര്‍ റോഡില്‍വരെ പരന്നുകിടന്നിരുന്ന മാലിന്യമെല്ലാം നീക്കം ചെയ്തു. പൊന്തക്കാടുകള്‍ വെട്ടിമാറ്റിയതോടെ യാത്ര ചെയ്യാമെന്ന സ്ഥിതിയായി.
കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കലാധരന്‍, വണ്ടാഴി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണപ്രവര്‍ത്തനം. മുന്‍വര്‍ഷങ്ങളില്‍ ഇവിടത്തെ സമീപവാസികള്‍ തന്നെയാണ് ഇവിടം വൃത്തിയാക്കിയിരുന്നത്. ഇവിടത്തെ വൈദ്യുതിപോസ്റ്റുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി സ്വീകരിച്ചാല്‍ മാത്രമേ പുഴയോരത്തെ മാലിന്യനിക്ഷേപം ഇല്ലാതാക്കാനാകൂ.
ഒരുവര്‍ഷംമുമ്പ് കക്കൂസ് മാലിന്യമാണ് പുഴപാലത്തില്‍ തള്ളിയിരുന്നത്. കുറ്റക്കാരെ കണ്ടെത്തിയപ്പോള്‍ ഇതു സംബന്ധിച്ചുള്ള അന്വേഷണവും തുടര്‍നടപടികളില്ലാതെ നിര്‍ത്തിവച്ചു.അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിയാത്തവരായിരുന്നു കക്കൂസ് മാലിന്യം പുഴപാലത്തില്‍ തള്ളിയത്. കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്ന ഈ പുഴവെള്ളമാണ് കുടിവെള്ളമായി പൈപ്പിലൂടെ എത്തുന്നത്.