അമ്മയാകുന്നു എന്ന വാര്‍ത്തകള്‍ തെറ്റ്; ഗര്‍ഭിണിയല്ലെന്ന് കരീന

kareena-kapoorപപ്പരാസികള്‍ കരീനയെ വിടാത്ത മട്ടാണ്. കരീന അമ്മയാകുന്നു എന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടി ഇപ്പോള്‍ ആ വാര്‍ത്തയ്‌ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്. താന്‍ ഗര്‍ഭിണിയല്ലെന്നും, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണു കരീന പറയുന്നത്. 2012 ഒക്ടോബര്‍ 16നായിരുന്നു കരീന കപൂറും സെയ്ഫ് അലിഖാനും തമ്മിലുള്ള വിവാഹം നടന്നത്.

ആര്‍ ബാല്‍കി സംവിധാനം ചെയ്ത കീ ആന്‍ഡ് കായാണ് കരീനയുടെ പുതിയ ചിത്രം. അര്‍ജുന്‍ കപൂര്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഇതിനിടെയാണ് കരീന ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചത്. ഇതിനെതിരെയാണ് കരീന ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്.

Related posts