കലിപ്പ് തീരുന്നില്ല!! കെ.പി.എ.സി ലളിതയെ മാറ്റുക, സേവ്യര്‍ ചിറ്റിലപ്പിള്ളിയെ വിളിക്കുക വടക്കാഞ്ചേരിയെ രക്ഷിക്കുക… കെപിഎസി ലളിതക്കെതിരെ വടക്കാഞ്ചേരിയില്‍ ഇന്നു വീണ്ടും പോസ്റ്ററുകള്‍

KPACവടക്കാഞ്ചേരി: നടി കെ.പി.എ.സി ലളിതക്കതിരെ ഇന്നു വീണ്ടും വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍. തെക്കുംകര ഭാഗത്താണ് ഇന്ന് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ അച്ചടിച്ച പോസ്റ്ററുകളാണ് പതിച്ചതെങ്കില്‍ ഇന്ന് പതിച്ചത് ഫഌറസന്റ് പേപ്പറില്‍ കൈകൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. കെ.പി.എ.സി ലളിതയെ മാറ്റുക, സ്ഥാനാര്‍ത്ഥിയെ മാറ്റുക, സേവ്യര്‍ ചിറ്റിലപ്പിള്ളിയെ വിളിക്കുക വടക്കാഞ്ചേരിയെ രക്ഷിക്കുക എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.

ഇന്നലത്തെ പോസ്റ്റര്‍ എല്‍ഡിഎഫിന്റെ പേരിലായിരുന്നുവെങ്കില്‍ ഇന്നൊട്ടിച്ച പോസ്റ്ററില്‍ ആരുടേയും പേരുകളില്ല്. ഇന്നുപുലര്‍ച്ചെ പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ടയുടന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത് കീറിക്കളഞ്ഞു. ഇന്നലെ വടക്കാഞ്ചേരിയിലാണ് ലളിതക്കെതിരെ പോസ്റ്ററുകള്‍ പതിച്ചത്. പോസ്റ്ററിലൊന്നും പതറില്ലെന്ന് ലളിത പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പിള്ളിയായിരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും സാധ്യത പട്ടികയില്‍ ലളിത ഇടം പിടിക്കുകയായിരുന്നു.

സേവ്യറിന് വേണ്ടിയും വടക്കാഞ്ചേരിയില്‍ ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കാഞ്ചേരിയുടെ ജനനായകന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് എന്ന തലക്കെട്ടില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ സേവ്യറിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ഫ്‌ളെക്‌സ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം എന്നും ഫ്‌ളെക്‌സിലുണ്ട്.

Related posts