കല്ലുംകടവ് തോട് സംരക്ഷിക്കണമെന്ന്

klm-kallukadavuപത്തനാപുരം.  കല്ലുംകടവ് തോട് മാലിന്യ വാഹിനിയായി മാറിയിട്ടുംവൃത്തിയാക്കുന്നതിനോ സംരക്ഷി ക്കുന്നതിനോ നടപടികളില്ലെന്ന്ആക്ഷേപം.മേഖലയിലെ പ്രധാന ജലസ്രോതസു ംകുടിവെളള പദ്ധതികള്‍ക്കുള്‍പ്പെടെ ജലമെടുക്കുന്ന  തോടാണ് മലിനമായി മാറിയത്. പട്ടണ നടുവിലൂടെ  ഒഴുകുന്ന തോട് വൃത്തിയാക്കുവാനുളള പദ്ധതികളെല്ലാം അധികൃതര്‍  പ്രഖ്യാപനത്തിലൊതുക്കിയെന്ന പരാതിയു മായി നാട്ടുകാര്‍ രംഗത്തെത്തി. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തോട് വൃത്തിയാക്കുമെന്ന് അധികൃതര്‍ പലതവണപ്രഖ്യാപിച്ചുവെങ്കിലുംമാസങ്ങള്‍കഴിഞ്ഞിട്ടുംതുടര്‍നടപടികളില്ലെന്ന്  നാട്ടുകാര്‍  പറയുന്നു.

വാട്ടര്‍അതോറിറ്റിയുടെപത്തനാപുരം,കുണ്ടയം മലങ്കാവ് കുടിവെളള പദ്ധതികള്‍ക്ക് ആവശ്യമായ ജലം എടുക്കുന്നത് കല്ലും കടവ് തോട്ടില്‍ നിന്നുമാണ് .പട്ടണത്തിലെ ചില ഓഡിറ്റോറിയത്തിലേയും  വ്യാപാര സ്ഥാപനങ്ങളിലേയും അറവ്ശാലകളിലേയും മാലിന്യങ്ങള്‍ തോട്ടിലാണ്  കൊണ്ടിടുന്നതെന്നും തോടിന്റെ വശങ്ങളിലെ  ചില വീടുകളിലെ  ടോയ് ലററില്‍ നിന്നുമുളള മാലിന്യങ്ങള്‍ വരെ തോട്ടിലേക്ക് പൈപ്പ് സ്ഥാപിച്ച് ഒഴുക്കി വിടുന്നതായും പറയപ്പെടുന്നു. ഇതൊക്കെ അറിഞ്ഞിട്ടും ത്രിതല പഞ്ചായത്ത്  ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന പട്ടണത്തിലെ പ്രധാന ജലാശയത്തിനോടാണ് അധികൃതര്‍ അവഗണന കാട്ടുന്നത്.വാഴപ്പാറ,മംഗ്‌ളാവ്കടവ്, കട്ടച്ചിക്കടവ്, പുന്നക്കര,കല്ലുംകടവ്,കുണ്ടയം തുടങ്ങിയ മേഖലകളിലുളള ജനങ്ങള്‍ ജലത്തിനായി നിത്യേന ആശ്രയിക്കുന്നത് കല്ലുംകടവ് തോടിനെയാണ്. കുടിവെളള ക്ഷാമം രൂക്ഷമായ പത്തനാപുരത്തെ പ്രധാന ജലസ്രോതസ്‌സംരക്ഷിക്കുവാന്‍ജനപ്രതിനിധികള്‍അടിയന്തിര നടപടികള്‍എടുക്കണമെന്നാവശ്യം ശക്തമായി.

Related posts