കളമശേരിയില്‍ കടത്തിണ്ണയില്‍ ഉറങ്ങിയയാള്‍ക്ക് കല്ലുകൊണ്ട് ഇടിയേറ്റു

KLM-BLOODCRIMEകളമശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നയാളെ തലയില്‍ കല്ലുകൊണ്ട് ഇടിയേറ്റനിലയില്‍ കണെ്ടത്തി. ഗുരുതരാവസ്ഥയിലായ ഇയാളെ  കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാള്‍ മലയാളിയാണെന്നു മാത്രമേ അറിയൂവെന്നും ഇയാളുടെ പക്കല്‍നിന്നു ലഭിച്ച രേഖകള്‍ സീല്‍ ചെയ്തിരിക്കുകയാണെന്നും എസ്‌ഐ ഷിബു അറിയിച്ചു.

ഇന്നു രാവിലെ പ്രീമിയര്‍ കവലയ്ക്കു സമീപം കടത്തിണ്ണയിലാണ് തലയ്ക്കടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ കിടക്കുന്ന ആളെ കണ്ടത്. ടാക്‌സി ഡ്രൈവര്‍ കളമശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്‌ഐ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പരിക്കു ഗുരുതരമായതിനാല്‍ ഇയാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ എത്തിച്ച ശേഷം കോട്ടയത്തേക്കു കൊണ്ടു പോകുകയായിരുന്നു.

Related posts