കവി ഉദ്ദേശിച്ചത്; ആസിഫ് അലി, ബിജുമേനോന്‍, നരേന്‍ എന്നിവര്‍ നായക വേഷത്തില്‍

kaviരമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തിയത്  അവതരണത്തിലെ പുതുമ കൊണ്ടാണ്. ഈ ചിത്രം ഒരുക്കിയ അതേ ടീം മുഴുനീള ചിത്രവുമായി എത്തുന്നു. കവി ഉദ്ദേശിച്ചത് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, ബിജുമേനോന്‍, നരേന്‍ എന്നിവരാണ് സിനിമയില്‍ നായക വേഷത്തില്‍ എത്തുന്നത്.

രമണിയേച്ചിയുടെ നാമത്തിലിന് തിരക്കഥ എഴുതിയ കുട്ടി മാര്‍ട്ടിനാണ് കവി ഉദ്ദേശിച്ചത് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹ്രസ്വചിത്രം സംവിധാനം ചെയ്ത ലിജു തോമസ് തന്നെയാണ് ഈ മുഴുനീള സിനിമയും സംവിധാനം ചെയ്യുന്നത്. നാട്ടിന്‍പുറത്തെ ജീവിതം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിന്റെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇരിട്ടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആസിഫ് അലി തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. ഛായാഗ്രഹണം ഷെഹനാദ് ജലാല്‍. ഈമാസം 20ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

Related posts