‘സു​​​​ധീ​​​​രലോ​​​​കത്തെ  ചിരിവര എക്സലന്‍റ്, അമൈസിംഗ്;  കാണാൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം പ്രമുഖർ

കാ​​​​യം​​​​കു​​​​ളം: ശ​​​​ങ്ക​​​​ർ സ്മാ​​​​ര​​​​ക ദേ​​​​ശീ​​​​യ കാ​​​​ർ​​​​ട്ടൂ​​​​ൺ മ്യൂ​​​​സി​​​​യം ഗാ ല​​​​റി​​​​യി​​​​ൽ സെ​​​​പ്റ്റം​​​ബ​​​​ർ രണ്ടു മു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന കാ​​​​ർ​​​​ട്ടൂ​​​​ണി​​​​സ്റ്റ് സു​​​​ധീ​​​​ർ നാ​​​​ഥി​​​​ന്‍റെ കാ​​​​ർ​​​​ട്ടൂ​​​ൺ പ്ര​​​​ദ​​​​ർ​​​​ശ​​​​നം കാ​​​​ണാ​​​​ൻ എ​​​ത്തി​​​യ​​​തു പ്ര​​​മു​​​ഖ​​​രു​​​ടെ നി​​​ര. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വും അ​​​​ട​​​​ക്കം ഒ​​​​ട്ടേ​​​​റെ പ്ര​​​​മു​​​​ഖ​​​​ർ എ​​​​ത്തി. ‘സു​​​​ധീ​​​​രലോ​​​​കം’ എ​​​​ന്നു പേ​​​​രി​​​​ട്ട പ്ര​​​​ദ​​​​ർ​​​​ശ​​​​നം ഒ​​​​രു​​​​ക്കി​​​​യ​​​​തു കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി​​​​യാ​​​​ണ്. പ്ര​​​​ദ​​​​ർ​​​​ശ​​​​നം ക​​​​ണ്ട​​​​റി​​​​ങ്ങി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ക പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ കു​​​​റി​​​​ച്ച​​​​ത് “എ​​​​ക്സ​​​​ല​​​ന്‍റ്’. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല കു​​​​റി​​​​ച്ച​​​​ത് “അ​​​​മൈ​​​​സിം​​​ഗ്…”

“ന​​​​മു​​​​ക്കു സ്വാ​​​​മി ശ​​​​ര​​​​ണം മ​​​​തി, ജ​​​​യ് ശ്രീ​​​​റാം വേ​​​​ണ്ടെ​​​​ന്ന് അ​​​​പ്പ​​​​ഴേ പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്” എന്നു പ​​​​രി​​​​ഭ​​​​വി​​​​ക്കു​​​​ന്ന ഭാ​​​​ര്യ​​​​യു​​​​ടെ കാ​​​​ർ​​​​ട്ടൂ​​​​ൺ സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​വും ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ഷ​​​​യ​​​​വും കോ​​​​ർ​​​​ത്തി​​​​ണ​​​​ക്കി​​​​യു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു. ഈ ​​​​കാ​​​​ർ​​​​ട്ടൂ​​​​ണി​​​നു മു​​​​ന്നി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വും ഒ​​​​രു നി​​​​മി​​​​ഷം​​​ നി​​​​ന്ന് ആ​​​​സ്വ​​​​ദി​​​​ച്ചു.

പ്ര​​​​ള​​​​യഫ​​​​ണ്ടി​​​​ൽ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഗ​​​​വ​​​​ർ​​​​ണ​​​​റെ ക​​​​ണ്ട വാ​​​​ർ​​​​ത്ത​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി 2018 ഒാ​​​​ഗ​​​​സ്റ്റി​​​​ൽ വ​​​​ര​​​​ച്ച കാ​​​​ർ​​​​ട്ടൂ​​​​ണി​​​​ൽ ‘ഞ​​​​ങ്ങ​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ലും പ്ര​​​​ള​​​​യം വ​​​​രും, ഞ​​​​ങ്ങ​​​​ടെ മാ​​​​വും പൂ​​​​ക്കും’ എ​​​​ന്ന് ആ​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ട്ടൂ​​​​ൺ ക​​​​ണ്ടു ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്കു ചി​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല.‘ബ​​​​ന്ധു​​​നി​​​​യ​​​​മ​​​​ന വി​​​​വാ​​​​ദ​​​​ത്തി​​​​ൽ ജ​​​​യ​​​​രാ​​​​ജ​​​​നും ശ്രീ​​​​മ​​​​തി​​​​ക്കും പി​​​​ണ​​​​റാ​​​​യി​​​യു​​​​ടെ ശാ​​​​സ​​​​ന’ എ​​​​ന്ന അ​​​​ടി​​​​ക്കു​​​​റു​​​​പ്പി​​​​ൽ വെ​​​​ളി​​​​ച്ച​​​​പ്പാ​​​​ടാ​​​​യി വ​​​​ന്ന പി​​​​ണ​​​​റാ​​​​യു​​​​ടെ കാ​​​​ർ​​​​ട്ടൂ​​​​ണി​​​​നു മു​​​​ന്നി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​ന്നു നി​​​​ന്നു.

പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച എ​​​​ല്ലാ കാ​​​​ർ​​​​ട്ടൂ​​​​ണു​​​​ക​​​​ളും ക​​​​ണ്ടി​​​​ട്ടാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​ട​​​ങ്ങി​​​യ​​​ത്.കാ​​​​ർ​​​​ട്ടൂ​​​​ൺ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​ന്‍റെ സ​​​​മാ​​​​പ​​​​ന ദി​​​​വ​​​​സ​​​​മാ​​​​യ ഇ​​​ന്ന​​​ലെ എം.​​​എ. ബേ​​​​ബി, പ്ര​​​​തി​​​​ഭ എം​​​എ​​​ൽ​​​എ, മു​​​​ൻ​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ശി​​​​വ​​​​ദാ​​​​സ​​​​ൻ, സി​​​പി​​​എം ​ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി നാ​​​​സ​​​​ർ, ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ലാ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ലി​​​​ജു, ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​വേ​​​​ലി​​​​ക്ക​​​​ര, അ​​​​ഡ്വ. റൂ​​​​ബി രാ​​​​ജ് തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

കാ​​​​ർ​​​​ട്ടൂ​​​​ൺ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ന്ന എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും കാ​​​​ർ​​​​ട്ടൂ​​​​ണി​​​​സ്റ്റ് ശ​​​​ങ്ക​​​​ർ, ഒ.വി. വി​​​​ജ​​​​യ​​​​ൻ, അ​​​​ബു, അ​​​​ര​​​​വി​​​​ന്ദ​​​​ൻ, ടോം​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെക്കു​​​​റി​​​​ച്ചു​​​​ള്ള ഡോ​​​​ക്കു​​​​മെ​​​​ന്‍റ​​​റി​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു. അ​​​​ൻ​​​​പ​​​​ത് കാ​​​​ർ​​​​ട്ടൂ​​​​ണു​​​​ക​​​​ളാ​​​ണു പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
കേ​​​​ര​​​​ള കാ​​​​ർ​​​​ട്ടൂ​​​​ൺ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ മു​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി, ട്ര​​​​ഷ​​​​റ​​​​ർ, എ​​​​ഡി​​​​റ്റ​​​​ർ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച സു​​​​ധീ​​​​ർ​​​​നാ​​​​ഥ് തേ​​​​ജ​​​​സ് പ​​​​ത്ര​​​​ത്തി​​​ന്‍റെ എ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ട്ടൂ​​​​ണി​​​​സ്റ്റാ​​​​യി​​​​രു​​​​ന്നു.

Related posts