കൊല്ലം കശുവണ്ടി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയചുങ്കവുംകശുവണ്ടികയറ്റുമതി ഇറക്കുമതി നയത്തില്‍വരുത്തിയമാറ്റവും പിന്‍വലിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ആവശ്യപ്പെട്ടു. കശുവണ്ടിമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയിലാണ് വിഷയംലോക്‌സഭയില്‍ അവതരിപ്പിച്ചത്. വ്യവസായത്തിനാവശ്യമായകശുവണ്ടിആഭ്യന്തര വിപണിയില്‍ലഭ്യമല്ലാത്തതിനാല്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കശുവണ്ടി ഇറക്കുമതിക്ക്കൂടുതല്‍ ചുങ്കം ഏര്‍പ്പെടുത്തിയതോടുകൂടിതാങ്ങാനാവാത്ത വിധം വില വര്‍ധിച്ചു.
വ്യവസായംമുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളകശുവണ്ടി ഫാക്ടറികള്‍ പോലും പൂട്ടേണ്ടി വന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു. നിലവില്‍ ഇറക്കുമതിചെയ്യുന്ന തോട്ടണ്ടിയുടെഗുണനിലവാരം അനുസരിച്ച്‌കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അളവിലുംതൂക്കത്തിലുമുള്ളകശുവണ്ടികയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ല. തൊണ്ണൂറ്റിയഞ്ച്ശതമാനത്തോളംസ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കശുവണ്ടിതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന നടപടിയാണിത്. പ്രതിവര്‍ഷം പതിനെട്ട് ലക്ഷംടണ്ണോളംകശുവണ്ടിആവശ്യമായസ്ഥാനത്ത് ഏകദേശം 8.5 ലക്ഷം ടണ്‍ മാത്രമാണ്ആഭ്യന്തര ഉല്പാദനം.
പുതുക്കിയചുങ്കവും ഇറക്കുമതികയറ്റുമതി നയവും വമ്പിച്ച വിലവര്‍ദ്ധനയ്ക്ക് ഇടയാക്കി. കശുവണ്ടിവ്യവസായത്തെ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെക്ഷേമംഉറപ്പുവരുത്തുന്നതിനും കശുവണ്ടിക്കേര്‍പ്പെടുത്തിയചുങ്കവുംകയറ്റുമതി ഇറക്കുമതി നയവും പിന്‍വലിക്കാന്‍ സത്വരനടപടിസ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.