കാലടി: കാഞ്ഞൂര്‍ പാറപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി രാജ്കുമാര്‍ (42) നെ പോലീസ് പിടികൂടി. കഴിഞ്ഞ 30 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വീടുതോറും വില്‍പ്പന നടത്തിയിരുന്ന പെണ്‍കുട്ടി രാജ്കുമാര്‍ താമസിച്ചിരുന്ന വീട്ടിലും ഉല്‍പ്പന്നങ്ങളുമായെത്തി.
വീട്ടില്‍ തനിച്ചായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കയറിപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈതട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്ന് സമീപമുളള ആശുപത്രിയിലെത്തിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ കാലടി പോലീസ് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുളള പോക്‌സോ ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.