കുടിവെള്ള ക്ഷാമം: ക്വാറികളിലെ വെള്ളം വാഴാനി കനാലിലേക്കു തുറന്നുവിട്ടു

TCR-KANALWATERവടക്കാഞ്ചേരി: കരിങ്കല്‍ ക്വാറികളില്‍ കെട്ടിനിര്‍ത്തുന്ന വെള്ളം വാഴാനി കനാലിലേക്ക് തുറന്നുവിട്ട് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നഗര സഭ വൈസ് ചെയര്‍മാന്‍ എം. ആര്‍. അനൂപ് കിഷോര്‍, കൗണ്‍സിലര്‍മാരായ  പി.ആര്‍. അരവിന്ദാക്ഷന്‍, കെ. മണികണ്ഠന്‍, വത്സല പത്മനാഭന്‍, അത്താണി സ്പിന്നര്‍ പൈപ്‌സ് ഉടമ പി.ജെ. ജോര്‍ജ്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതുരുത്തി കരിങ്കല്‍ ക്വാറിയുടെ ജലസംഭരണിയില്‍നിന്ന് കനാലിലേക്ക് വെള്ളം ഒഴുക്കിവിട്ടത്.

കനാല്‍ ബണ്ടുകള്‍ കെട്ടി ജലക്ഷാമം രൂക്ഷമായ മേഖലയില്‍ കിണറുകളിലെ ജലവിതരണം ഉയര്‍ത്തുകയാണ് ലക്ഷ്യം. അത്താണി സ്പിന്നര്‍ പൈപ്‌സിന്റെ സഹകര ണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ അതിര്‍ത്തിയിലെ കരിങ്കല്‍ ക്വാറികളില്‍ കെട്ടിനിനില്‍ക്കുന്ന വെള്ളം പൂര്‍ണമായി ഇത്തരത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് നഗ രസഭയുടെ ശ്രമം.

നഗരസഭയിലെ പരിധിയിലെ മുപ്പത് പൊതുകിണറുകള്‍ വീണ്ടെടുത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്രയോജനപ്പെടുത്തിയതായി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനുപ് കിഷോര്‍ പറഞ്ഞു.

Related posts