കൊട്ടാരക്കര: പുരകത്തുമ്പോള്‍ വാഴവെട്ടുന്നതു പോലെ നാട് വരള്‍ച്ചയിലേക്കു നീങ്ങുമ്പോള്‍ വെള്ളം വിറ്റ് പണം കൊയ്യുകയാണ് ഒരു വിഭാഗമാളുകള്‍. കുടിവെളള വില്പന വ്യവസായമാക്കിക്കൊണ്ട് പുതിയ വിഭാഗം മാഫിയകള്‍ ഈ രംഗം കൈയടക്കി വരുന്നു. വയലുനികത്തിയും കുന്നിടിച്ചും പാറതുരന്നും പണമുണ്ടാക്കിയ അധോലോക സംഘങ്ങളോ അവരുടെ പിന്‍ബലത്തോടെയോ ആണ് കുടിവെള്ള രംഗത്തു മാഫിയകള്‍ പിടി മുറുക്കിയിട്ടുളളത്. ലൈസന്‍സോ പരിശോധനകളോ ഇല്ലാതെയാണ് വ്യാപകമായ കുടിവെളള വില്പന നടന്നു വരുന്നത്. വീട്ടാവശ്യത്തിനും വ്യാപാരാവശ്യത്തിനും വെള്ളം ടാങ്കുകളില്‍ എത്തിച്ചു നല്കുന്ന സംഘമാണ് മല്‍സര ബുദ്ധിയോടെ സജീവമായിട്ടുളളത്. 1000 ലിറ്ററിന്റെ ഒരു ടാങ്കു വെള്ളത്തിന് 700നും 1000ത്തിനും ഇടയിലാണ് പണംഈടാക്കി വരുന്നത്.
സ്ഥിരമായി വാങ്ങുന്നവര്‍ക്ക് 700നു നല്കുമെങ്കില് പലപ്പോഴും വാങ്ങുന്നവരില്‍ നിന്ന് അതിനു മുകളില്‍ തുക ഈടാക്കും. ലോറികളിലും ടെമ്പോകളിലുമെത്തിക്കുന്ന വെളളത്തിന് ദൂരത്തിനനുസരിച്ച് തുക വര്‍ധിക്കുകയും ചെയ്യും. കിഴക്കന്‍ മേഖലയിലെ ഒട്ടനവധി വീടുകളും ഹോട്ടലുകളും ഇങ്ങനെ ടാങ്കറിലെത്തുന്ന വെളളത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. കുടിവെളള വില്പനക്കും വിതരണത്തിനും ലൈസന്‍സ് നിര്‍ബന്ധമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഗുണമേന്മ പരിശോധനയും ഉറപ്പു വരുത്തണം. എന്നാല്‍ ഇപ്പോഴത്തെ പ്രതി സന്ധി മുതലെടുത്ത് കുടിവെളള വ്യാപാരത്തിനിറങ്ങിയിട്ടുളളവര് ഈ വ്യവസ്ഥകളൊക്കെ ലംഘിച്ചാണ് വില്പന നടത്തി വരുന്നത്. കിണറില്‍ നിന്നും കഴുല് കിണറില്‍ നിന്നും വെളളം ശേഖരിച്ചാണ് വില്പന നടത്തുന്നതെന്നാണ് ഇവരുടെ അവകാശവാദമെങ്കിലും നടക്കുന്നത് മറ്റു ചിലതാണ്.
പാറമടകളിലെ കെട്ടിക്കിടക്കുന്ന വെളളവും കുളങ്ങളിലെ മലിനജലവും വില്പന ചരക്കാക്കി മാറ്റി വരുന്നുണ്ട്. രാത്രിയില്‍ കനാലുകളില്‍ നിന്ന് ജലം ശേഖരിച്ചും വില്പന നടത്തി വരുന്നു. നിരത്തുകളില്‍ കൂടി കുടിവെളളവുമായി വാഹനങ്ങള്‍ നിരന്തരം കടന്നു പോകുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഒരു പരിശോധനയും നടക്കുന്നില്ല. ആരോഗ്യ, റവന്യു പോലീസ് വകുപ്പുകളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ ടാങ്കിലെത്തുന്ന വെളളത്തെ ആശ്രയിച്ചാണ്. കൊണ്ടു വരുന്നത് എതു തരത്തിലുളള വെളളമാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ അന്വേഷിക്കാറില്ല. വീടുകളിലും ഹോട്ടലുകളിലും എത്തുന്ന മലിനജലം ജലജന്യരോഗങ്ങള്ക്കു കാരണമായേക്കും . വിവിധ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെടുകയോ നിര്‍ത്തി വക്കുകയോ ചെയ്തിട്ടുളള പാറമടകളെല്ലാം ഇപ്പോള്‍ കുടിവെളള മാഫിയ നോട്ടമിട്ടിരിക്കുകയാണ്. ഇവിടെ കെട്ടിക്കിടക്കുന്ന വെളളം അവര്‍ക്ക് അക്ഷയകനിയാണ്.
വേനല്‍ കടുത്തതോടെ പൊടി പൊടിക്കുന്ന കുപ്പിവെളളവില്പനയും വ്യാജന്മാര് കൈയടക്കിയിരിക്കുന്നു. അംഗീകൃത കമ്പനികളുടെ വ്യാജന്മാരാണ് ഇപ്പോള്‍ വിപണി കൈയടക്കിവരുന്നത്. ഉപേക്ഷിക്കപ്പെട്ട കുപ്പികളും ജാറുകളും വ്യാജനിര്‍മ്മിതമായ വയും ഇതിനായി ഉപയോഗിച്ചു വരുന്നുണ്ട്. ഗുണ പരിശോധനയില്ലാത്ത മലിന ജലം ഈ രീതിയില്‍ വിറ്റു കാശാക്കുകയാണ്. യാത്രക്കിടയില്‍ വാങ്ങുന്ന കുപ്പിവെളളത്തില്‍ വ്യാജനേത് ഒറിജിനലേത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. കമ്മീഷന് അധികമായി ലഭിക്കുമെന്നതിനാല്‍ മിക്ക കച്ചവടക്കാരും വ്യാജനെ പ്രോല്‍സാഹിപ്പിച്ചു വരുന്നുമുണ്ട്. യാതൊരു വിധ പരിശോധനയും ഇക്കാര്യത്തിലും നടക്കുന്നില്ല. അന്നും ഇന്നും ഈ മാഫിയകളെ സഹായിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളിലെ മാഫിയകളും,