കുടുംബ പ്രേക്ഷകര്‍ക്കായി ‘കുപ്പിവള”

kuppivalaആനമല “തനിമ ടീ എസ്റ്റേറ്റ്’ എന്ന സുന്ദരമായ മലയോര പ്രദേശത്ത് കഴിയുന്ന പച്ചയായ കുറെ മനുഷ്യര്‍. കലോത്സവനൃത്തവേദികളില്‍ തുടര്‍ച്ചയായി  പ്രാഗത്ഭ്യം തെളിയിച്ചുവരുന്ന “ജെനി’. ആ പ്രദേശവാസികളുടെ കണ്ണിലുണ്ണിയാണവള്‍. “ജീവന്‍’ എന്ന ചെറുപ്പക്കാരനുമായി അവള്‍ പ്രണയത്തിലാകുന്നു. അവരുടെ     പ്രണയം വീട്ടുകാരറിയുന്നതോടെ സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങളും തമ്മില്‍ ശത്രുതയിലായി.

നിനച്ചിരിക്കാതെ എത്തുന്ന ദുരന്തങ്ങള്‍ ജെനിയെയും ജീവനെയും അകറ്റുന്നു. മക്കളെ നിഷ്ക്കരുണം പീഡിപ്പിച്ച് ഉന്നതിയിലെത്തിക്കാന്‍ തത്രപ്പെടുന്ന മാതാപിതാക്കള്‍…സ്‌നേഹം പ്രകടിപ്പിക്കാന്‍ പിശുക്കുകാണിക്കുന്നവരുടെ വരുംകാല ദുരന്തങ്ങള്‍…. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ മനക്കരുത്തു കാണിക്കാതെ, അനിശ്ചിതത്ത്വത്തിലേക്കും അപകടങ്ങളിലേക്കും എടുത്തുചാടുന്ന യുവതലമുറ…പകച്ചു നില്‍ക്കുന്ന മലയോരവാസികള്‍ നോക്കിനില്‍ക്കുമ്പോള്‍ ജെനിയുടേയും ജീവന്റെയും പ്രതീക്ഷകള്‍ അസ്തമിക്കുന്നിടത്ത് വിധി തീര്‍ക്കുന്ന വഴിത്തിരിവുമായി “കുപ്പിവള’ ഒരുങ്ങുന്നു.

ജെനിയെ ശ്രുതി സുരേഷും, ജീവനെ അനന്ത് ജയചന്ദ്രനുമവതരിപ്പിക്കുന്നു. നന്ദു, മോഹന്‍ അയിരൂര്‍, എം.ആര്‍.ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, ഷാനവാസ്, ദിനേശ് പണിക്കര്‍, ടി.എസ്.രാജു, പൂജപ്പുര രാധാകൃഷ്ണന്‍, കെ.കെ.സുധാകരന്‍, ഷിബു ഡാസ്‌ലര്‍, നിഷികാന്ത്, കെവിന്‍, അടൂര്‍ അജയന്‍, പുഷ്പകുമാര്‍, രാജേഷ് പുനലൂര്‍, നീനാകുറുപ്പ്, പാര്‍വ്വതി, ദേവീചന്ദന, ജിജാസുരേന്ദ്രന്‍, നിള, സോനദാസ് എന്നിവരും കുപ്പിവളയിലെ കഥാപാത്രങ്ങളാകുന്നു. ബാനര്‍-ന്യൂ പ്ലാനറ്റ് ഫിലിംസ്, സംവിധാനം-സുരേഷ് പിള്ള, കഥ, തിരക്കഥ-സന്തോഷ് ഓലത്താന്നി, സംഭാഷണം-ഹാജാമൊയ്‌നു, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, എഡിറ്റിംഗ്-വിഷ്ണു കല്യാണി,  പ്രൊ:കണ്‍ട്രോളര്‍-റാം മനോഹര്‍. എസ്. (റാംസ്), ഗാനങ്ങള്‍-ബിച്ചു തിരുമല, ശ്രീജ ജയകൃഷ്ണന്‍, സംഗീതം-മഞ്ജു ജയവിജയ, ആലാപനം-വിജയ് യേശുദാസ്, സുദീപ് കുമാര്‍, മധു ബാലകൃഷ്ണന്‍, മധു ശ്രീനാരായണ്‍,

-അജയ് തുണ്ടത്തില്‍    

Related posts