കുടുക്കിയത് വാട്‌സ്ആപ്! ഒളിച്ചോടി വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും യുവാവും ലോഡ്ജില്‍; ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ ഇരുവരും പൊലീസ് പിടിയില്‍

Olichodiതിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും യുവാവിനെയും അരിസ്‌റ്റോ ജംക്ഷനു സമീപത്തെ ലോഡ്ജില്‍നിന്നു തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിമൂന്നുകാരിയായ പെണ്‍കുട്ടിയും പതിനെട്ടുകാരനായ യുവാവും കുമളി കമ്പം സ്വദേശികളും അയല്‍വാസികളുമാണെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികളായ തങ്ങള്‍ സ്‌നേഹബന്ധത്തിലായിരുന്നുവെന്നും ഒളിച്ചോടി വന്നതാണെന്നുമാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്.

ഇവരെ കാണാതായ വിവരം ബാലികയുടെ സഹോദരന്‍ വാട്‌സ്ആപ്പിലൂടെ ഇരുവരുടെയും ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ഈ ഫോട്ടോ കണ്ട അരിസ്‌റ്റോ ജംക്ഷനിലെ ഓട്ടോഡ്രൈവര്‍മാരും ലോഡ്ജിനു സമീപത്തെ ചില സ്ഥാപനങ്ങളിലെ ജീവനക്കാരും ഇരുവരെയും ശ്രദ്ധിച്ചിരുന്നു.

ഇന്നലെ രാത്രി ഇരുവരും ഭക്ഷണം കഴിച്ചശേഷം  ലോഡ്ജിലേക്കു കയറിയതോടെ ഓട്ടോ ഡ്രൈവര്‍മാരും സ്ഥാപനത്തിലെ ജീവനക്കാരും ചേര്‍ന്ന്് തമ്പാനൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ പ്രകാശിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ബാലികയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. വനിതാ പൊലീസെത്തി ബാലികയെ വനിതാ സ്‌റ്റേഷനിലേക്കും യുവാവിനെ തമ്പാനൂര്‍ സ്‌റ്റേഷനിലേക്കും കൊണ്ടുപോയി.

Related posts