കുട്ടിയാനയ്ക്ക് വെള്ളത്തില്‍ അമ്മയുടെ കോച്ചിംഗ്

elephantമനുഷ്യനും മൃഗങ്ങള്‍ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കൂ. ബോട്ട്‌സ്വാനയിലെ ഒരു വനപ്രദേശത്തു നിന്നു ഫോട്ടോഗ്രാഫറായ നീല്‍ കൂപ്പര്‍ ക്ലിക്ക് ചെയ്ത ഫോട്ടോകള്‍ ആണ് ഇവ. ഒരു ആനക്കുടുംബത്തിന്റെ ജീവിതത്തിലെ ഒരു ദിവസമാണ് ഇവിടെ വിഷയം.

മനുഷ്യജീവിതവുമായി വളരെയേറെ സാമ്യമുള്ള ഒരു ചെറിയ സംഭവം. ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു ആനക്കുട്ടിക്കു വെള്ളത്തിലിറങ്ങി കളിക്കണമെന്നു മോഹം. അമ്മ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഈ അനുഭവം കുഞ്ഞിനൊരു പാഠമാകട്ടെ എന്നും ഈ അമ്മ കരുതിയിട്ടുണ്ടാകാം. കളിയെല്ലാം കഴിഞ്ഞപ്പോള്‍ കരയ്ക്ക് കയറാന്‍ കഴിയാതെ വിഷമിച്ച ആനക്കുട്ടിയെ അവന്റെ അമ്മ രക്ഷിക്കുന്നതാണു കാണാന്‍ കഴിയുന്നത്.

ഇത്തരം രസകരമായ രംഗങ്ങള്‍ കാണാന്‍ താന്‍ എന്നും ഈ നദിക്കരയില്‍ വരാറുണ്ടെന്നു നീല്‍ കൂപ്പര്‍ പറയുന്നു.

e5 e e1 e2 e3 e4

Related posts