വടക്കഞ്ചേരി: പ്രദേശത്തെ വീടുകളും കടകളും തകരുംവിധം കുതിരാനില്‍ നടക്കുന്ന ടണല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു. ടണലിനുള്ളില്‍ ഉഗ്രശക്തിയോടെ പാറ പൊട്ടിക്കുന്നതിനാല്‍ അതിന്റെ പ്രകമ്പനത്തില്‍ വീടുകളുടെ ചുമരുകളില്‍ വിള്ളലും മേല്‍ക്കൂരകള്‍ തകരുന്ന സ്ഥിതിയുമാണെന്നു സമീപവാസികളായ ജോണി, അജിതാബി എന്നിവര്‍ പറഞ്ഞു. രാത്രി യും പകലും വ്യത്യാസമില്ലാതെ പ്രദേശത്തെയാകെ കുലുക്കിയാണു ടണലില്‍ പാറപൊട്ടിക്കുന്നത്. വലിയ ഭൂചലനത്തിന്റെ പ്രീതിതിയാണ് ഇവിടെ ഉണ്ടാകുന്നത്.
സൈറണ്‍ മുഴക്കി പാറപൊട്ടിക്കുന്ന സമയത്തു വീടുകളിലെ പാത്രങ്ങളെ ല്ലാം ഉയര്‍ന്നു വീടും ജനലുകളും വാതിലുകളും വിറയ്ക്കുകയാണ്. ബൂമര്‍ ഉപയോഗിച്ചു പാറകളില്‍ നാലുമീറ്റര്‍ ആഴത്തില്‍ കുഴികളെടുത്ത് അതില്‍ നിറച്ചാണു പാറപൊട്ടിക്കുന്നത്. മൂന്നു ചെയറുകളായി ഒരുതവണ പാറപൊട്ടിച്ചാല്‍ 60 ലോഡുവരെയാണു പാറ പിളര്‍ന്നു വീഴുന്നത്. പീച്ചി വന്യമൃഗസംരക്ഷണകേന്ദ്രത്തില്പ്പെട്ട വനപ്രദേശമായതിനാല്‍ ഇവിടെ ഇത്ര യും ശക്തമായ പാറപൊട്ടിക്കലിന് അനുമതിയില്ലെന്നും പാറ തുരന്നു പൊടിയാക്കി എടുക്കണമെന്നുമാണു കരാര്‍ വ്യവസ്ഥയെന്നും പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ കരിങ്കല്ല് കിട്ടുന്നതിനും വേഗത്തില്‍ തുരങ്ക നിര്‍മാണം നടത്തി കോടികള്തട്ടിയെടുക്കാനുമാണ് ഇത്തരത്തില്‍ പാറപൊട്ടിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന പരിശോധനകളില്ലാത്തതും പരിസ്ഥിതി നാശത്തിനും കാരണമാകുന്നു ണ്ട്. പ്രദേശമാകെ ഇളകിയുള്ള പാറപൊട്ടിക്കല്‍മൂലം ടണലിനും മുകളിലുള്ള വനത്തിലെ മരങ്ങളുംമറ്റും ഇനി ഉണങ്ങി നശിക്കുമെന്നും പറയുന്നു. കുടിവെള്ള സ്രോതസുകളും ഇല്ലാതാകുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.
വീടുകള്‍ നശിക്കുന്നതിനു മതിയായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടര്‍, എംഎല്‍എ തുടങ്ങിയവര്‍ക്കു പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ തൃശൂര്‍ കളക്ടര്‍ 19നു പരാതിക്കാരായ വീട്ടുകാരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.ആ ചര്‍ച്ചയിലും തങ്ങള്‍ക്ക് അനുകൂലമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ലെങ്കില് ടണല്‍ നിര്‍മാണം തടയുന്നതുള്‍പ്പടെയുള്ള സമരം ആരംഭിക്കാനാണു നാട്ടുകാരുടെ തീരുമാനമെന്നറി യുന്നു.ùപാറപൊട്ടിക്കുമ്പോഴുള്ള വിറയലില്‍ മേല്കൂരയിലെ ഓടുകള്‍ തകര്‍ന്നു പ്രദേശത്തെ പല വീടുകളും ടാര്‍പോളിന്‍ കൊണ്ടാണു മൂടിയിട്ടുള്ളത്.