കുന്നത്തൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ കുഞ്ഞുമോന്‍ പരാജയപ്പെട്ടു: വൈ.ഷാജഹാന്‍

klm-shajahanശാസ്താംകോട്ട: കുന്നത്തൂരിലെ കുടിവെള്ളക്ഷാമം പരിഹരക്കുന്നതില്‍ 15 വര്‍ഷക്കാലമായി എംഎല്‍എ ആയ കുഞ്ഞുമോന്‍ പരാജയപ്പെട്ടെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വൈ.ഷാജഹാന്‍ .ഐക്യജനാധിപത്യമുന്നണി ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിശാക്യാമ്പ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാജഹാന്‍. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കുഞ്ഞുമോനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.   മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. ഉല്ലാസ് കോവൂര്‍, എം.വി.ശശികുമാരന്‍നായര്‍, സുഭാഷ്, ശ്രീകുമാര്‍, പ്രകാശ്, സമീര്‍ യൂസഫ്, തുണ്ടില്‍ നിസാര്‍, അബ്ദുള്‍ ലത്തീഫ്, വിജയന്‍പിള്ള, സോമന്‍പിള്ള, രാജീവ്, ഷിബിന്‍ കബീര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts