മുക്കം: മാമ്പറ്റ കെഎംസിടി സ്ഥാപനങ്ങളുടെ പരിസരത്തെ കിണറുകളിചത ജലത്തില്‍ അമ്ലാംശം കൂടുതലാണെന്ന് കണെ്ടത്തി. വേനല്‍ക്കാലത്ത് ജലവിതാനം കുറയുന്നതിനുപകരം ഇവിടുത്തെ കിണറുകളില്‍ ജലവിതാനം ഉയരുകയും ജലത്തിന് നിറവും രുചി വ്യത്യാസവും അനുഭവപ്പെട്ടതിനെയും തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയിലാണ് ശാസ്ത്ര സംഘം പരിശോധന നടത്തിയത്. സിഡബ്ലിയുആര്ഡിഎമ്മിലെ ജലഗുണനിലവാര വിഭാഗത്തിലെയും ഭൂഗര്‍ഭജല വിഭാഗത്തിലെയും ശാസ്ത്രജ്ഞരായ ഡോ.മാധവന് കോമത്ത്, ഡോ. പി ആര് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മണാശേരി വാര്‍ഡിലെ നെടുങ്കണ്ടത്തില്‍, ഉരുളം കുന്നത്ത്, വാഴക്കാട്ടു പൊയില്‍ പ്രദേശങ്ങളിലെ ഇരുപതോളം കിണറുകളിലാണ് ജലവിതാനം ക്രമാതീതമായി ഉയരുകയും നിറത്തിനും രുചിക്കും വ്യത്യാസം സംഭവിക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് സാന്ദ്രം റസിഡന്‍സ് അസോസിയേഷന്റെ പരാതിയിലാണ് മുക്കം നഗരസഭ ചെയര്മാന് പരിശോധനയ്ക്ക് അപേക്ഷ നല്‍കിയത്. ഇരുപത് കിണറുകളില്‍ പതിനൊന്ന് എണ്ണത്തില്‍നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. വെള്ളത്തില്‍ വ്യാപകമായി അമ്ലാംശം ഉള്ളതായാണ് പ്രാഥമിക കണ്ടെത്തല്‍.
മിക്ക കിണറുകളിലും പിഎച്ച് മൂല്യം കുറവാണ്. പല കിണറുകളിലും മാലിന്യം കലര്‍ന്നതായി സംശയിക്കുന്നതിനാല്‍ തിളപ്പിച്ച് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കെഎംസിടി മെഡിക്കല്‍ കോളജിന്റെ മലിനജല സംസ്കരണസംവിധാനം കുറ്റമറ്റതാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി അവിടെനിന്നും പുറത്തേക്കൊഴുക്കി വിടുന്ന വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.
ദിവസവും മൂന്ന് ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളമാണ് സംസ്കരണശേഷം ഇവിടെ മണ്ണിലേക്ക് ഒഴുക്കിവിടുന്നത്. പ്ലാന്റില്‍ നിന്നുള്ള വെള്ളം വലിയ കുഴികളില്‍ ശേഖരിക്കുന്നത് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കെഎംസിടിയിലെ മാലിന്യസംസ്കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് നേരത്തെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്ന് നഗരസഭ അധികൃതരും ആരോഗ്യ വകപ്പുദ്യോഗസ്ഥരും പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു.
വേസ്റ്റ് നിക്ഷേപിക്കുന്നതിനുവേണ്ടിയുള്ള കുഴികളില്‍ മാലിന്യം തുറന്ന രൂപത്തിലാണ് നിക്ഷേപിക്കുന്നത്. ഇവിടെനിന്നുള്ള ദുര്‍ഗന്ധവും കൊതുകുകളും മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവര്‍ക്കും സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിസരത്ത് താമസിക്കുന്നവര്‍ക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണ്.പരിശോധന സംഘത്തിനൊപ്പം മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ എന്‍. ചന്ദ്രന് മാസ്റ്റര്‍ പി. മോഹന്‍ദാസ്, എന്‍. ശിവദാസന്‍, പൈക്കാട്ട് ഗിരീഷ് കുമാര്‍, ജോണ്‍ സി. മാത്യു, പി. ചന്ദ്രന്, പി. ഉണ്ണികൃഷ്ണന് തുടങ്ങിയവരുമുണ്ടാ യിരുന്നു.