കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൊളിച്ചുമാറ്റികൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞു വീണു. ഡിപ്പോയിലെ വര്‍ക്ക്സ് മാനേജരുടെ കെട്ടിടമാണു പൊളിച്ചു കൊണ്ടിരുന്നപ്പോള്‍ ഇടിഞ്ഞ് അഡ്മിനിസ്ട്രേഷന് ബ്ലോക്ക് കെട്ടിടത്തിലേക്ക് വീണത്. ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ കുറച്ചു ഭാഗം ഇപ്പോഴും അഡ്മിനിസ്ട്രേഷന് ബ്ലോക്കിലേക്കു ചരിഞ്ഞനില്ക്കുകയാണ്.
ഇടിഞ്ഞു വീണ സമയത്ത് സമീപത്തെ കെട്ടിടത്തില്‍ കുലുക്കം അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ജീവനക്കാരടക്കമുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയോടി. തലനാരിഴക്കാണ് അപകടം ഒഴിവായത്. കെട്ടിടം ഇടിഞ്ഞു വീണു ഡിപ്പോയിലെ കാന്റീനുസമീപം സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്ക് തകര്‍ന്നു. ഇതോടെ ഡിപ്പോയിലെ കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിലച്ചു.