കേന്ദ്രബജറ്റ് 2016-17: സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിന്നു; രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് അരുണ്‍ ജയ്റ്റ്‌ലി

Budjetന്യൂഡല്‍ഹി: ആഗോള സമ്പത് വ്യവസ്ഥ തളര്‍ച്ചയിലാണെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബജറ്റ് പ്രസംഗത്തിന്റെ ആരംഭത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിന്നു. വെല്ലുവിളികളെ സാധ്യതകളായി പരിഗണിച്ച് മുന്നോട്ട് പോവുകയാണ് ലക്ഷ്യം. സാമ്പത്തിക പരിഷ്കരണ നടപടികളുടെ വേഗം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ശതമാനം വളര്‍ച്ച രാജ്യം നേടിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കേന്ദ്ര ബജറ്റ് 2016-17

എല്ലാ സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും

സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കി നിയമം പാസാക്കും

ദരിദ്ര കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ എല്‍പിജി കണക്ഷന്‍. ഇതിനായി 2,000 കോടി നല്‍കും. 50 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ടു ഇരട്ടിയാക്കും

ചരക്കു സേവന നികുതി ബില്‍ പാസാക്കാനുള്ള ശ്രമം തുടരും

കര്‍ഷകരുടെ വിളനാശത്തിനു കൂടുതല്‍ നഷ്ടപരിഹാരം

നബാര്‍ഡിന്റെ കീഴില്‍ ജലസേചന പദ്ധതികള്‍ക്ക് 20,000 കോടി

നഗരമാലിന്യം വളമായി മാറ്റുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കും

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വിപണനത്തിന് ഇ പ്ലാറ്റ് ഫോം

കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5,500 കോടി

അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും

ഒന്‍പത് ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ നല്‍കും

കര്‍ഷക ക്ഷേമത്തിന് 35,984 കോടി രൂപ നല്‍കും

ഫാസ്റ്റ് ട്രാക്കായി 89 ജലസേചന പദ്ധതികള്‍ നടപ്പാക്കും

നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും 2.87 ലക്ഷം കോടി സഹായധനം

ഗ്രാമീണ മേഖലയുടെ വികസനത്തിന് 87,765 കോടി സഹായം

എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തും

2017 മാര്‍ച്ച് മുതല്‍ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ഗ്രാമങ്ങളിലെ വീടുകളില്‍ വൈദ്യുതീകരണത്തിന് 8,500 കോടി

ദേശീയ പാതകള്‍ക്കും റോഡുകള്‍ക്കുമായി 55,000 കോടി. ദേശീയപാത അതോറിറ്റി 15,000 കോടി സമാഹരിക്കും

10,000 കിലോമീറ്റര്‍ ദേശീയപാത നവീകരിക്കും

50,000 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയ പാതയായി ഉയര്‍ത്തും

അടിസ്ഥാന സൗകര്യവികസനത്തിനു മാത്രം 2.21 ലക്ഷം കോടി

സ്വച് ഭാരത് മിഷനു 9,000 കോടി

പട്ടികവിഭാഗക്കാര്‍ക്കിടയില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 500 കോടി

300 ജനറിക് മരുന്ന് കടകള്‍ ആരംഭിക്കും

ആറ് കോടി വീടുകളെ ലക്ഷ്യം വച്ച് ദേശീയ ഡിജിറ്റല്‍ സാക്ഷരത മിഷന്‍

ആണവോര്‍ജ ഉത്പാദനത്തിന് 3,000 കോടി

വിദ്യാഭ്യാസ രേഖകള്‍ ഓണ്‍ലൈനായി ലഭിക്കാന്‍ സംവിധാനം

ഭക്ഷ്യസംസ്കരണ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം

പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 25,000 കോടി അധികമൂലധനം നല്‍കും

കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി

കടലിലെ വാതകപര്യവേഷണത്തിന് സബ്‌സിഡി

ഗതാഗത മേഖലയില്‍ പെര്‍മിറ്റ് രാജ് അവസാനിപ്പിക്കും. കൂടുതല്‍ സംരഭകരെ ക്ഷണിക്കും

62 പുതിയ നവോദയ വിദ്യാലയങ്ങള്‍ ആരംഭിക്കും. ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യം

റിസര്‍വ് ബാങ്ക് നയങ്ങള്‍ ഈ വര്‍ഷം പരിഷ്കരിക്കും

സ്റ്റാര്‍ട്ട് അപ് ഇന്ത്യ സംരഭങ്ങളില്‍ പിന്നോക്കക്കാര്‍ക്ക് മുന്‍ഗണ
ഉന്നത വിദ്യാഭ്യാസത്തിന് വായ്പ ഉറപ്പാക്കും

പ്രധാനമന്ത്രി കൗശല്‍ വികാസ് യോചന മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും

160 പഴയ വിമാനത്താവളങ്ങള്‍ നവീകരിക്കും

ഒന്‍പത് മേഖലകളില്‍ നികുതി പരിഷ്കരണം

അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ്

ചെറുകിട നിക്ഷേപപരിധി രണ്ടു കോടിയായി ഉയര്‍ത്തി

വീട്ടുവാടക നികുതി ഇളവ് 60,000 രൂപ

ധനക്കമ്മി കുറയുകയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.9 ശതമാനം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.5 ശതമാനം

10 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് സെസ്

സിഗററ്റിന് വില കൂടും

ആധായ നികുതി പരിധിയില്‍ മാറ്റമില്ല

ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ആധായനികുതി സര്‍ച്ചാര്‍ജ്

നിര്‍മയ ജനറല്‍ ഇന്‍ഷുറന്‍സ് സേവന നികുതി ഒഴിവാക്കി

നാഷണല്‍ പെന്‍ഷന്‍, ഇപിഎഫ്ഒ സേവന നികുതി ഒഴിവാക്കി

ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില കൂടും

ബ്രെയിലി പേപ്പറിനു നികുതി ഒഴിവാക്കി

സ്വന്തമായി വീടില്ലാത്തവര്‍ക്ക് നികുതി ഇളവ്

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പരിസ്ഥിതി സെസ് ഏര്‍പ്പെടുത്തും

ചെറുകിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇളവ്

സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം നികുതി ഇല്ല

ലക്ഷ്വറി കാറുകള്‍ക്ക് വില കൂടും

പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം അടിസ്ഥാന സൗകര്യ സെസ്

 

Related posts