അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ഒരു ചെറിയ നഗരമാണ് ഡേവിസ്. നമ്മുടെ നാട്ടില്‍ തെരുവുനായകളെ കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് ശല്യം ടര്‍ക്കി കോഴികളാണ്. ഡേവിസിലെ വീഥികളില്‍ വിഹരിക്കുന്ന ഇവ മനുഷ്യരെ ആക്രമിക്കുന്നത് നിത്യസംഭവമായതോടെ ഭരണാധികാരികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. നഗര കൗണ്‍സിലില്‍ വോട്ടെടുപ്പു നടത്തിയാണ് ടര്‍ക്കി പ്രശ്‌നത്തിന് പരിഹാര നടപടികള്‍ സ്വീകരിച്ചത്. നഗര വീഥികൡ അലഞ്ഞു തിരിയുന്ന ടര്‍ക്കികളെ പിടികൂടി മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം.
ആക്രമണകാരികളായ കോഴികളെ കൊല്ലാനും അനുവാദമുണ്ട്. നാട്ടുകാര്‍ ഇവയ്ക്ക് ഭക്ഷണം നല്‍കുന്നതു തടഞ്ഞുകൊണ്ട് കൗണ്‍സില്‍ ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചിട്ടുണ്ട്. ടര്‍ക്കികോഴികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതായി ഇവിടുത്തെ പോലീസ് ചീഫ് ഡാരെന്‍ പൈറ്റല്‍ പറഞ്ഞു.