കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നും കൂട്ടരാജി

pkd-keralacongressപാലക്കാട്: അഴിമതിയും ഉള്‍പാര്‍ട്ടി ജനാധിപത്യവും നഷ്ടമായ കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നും രാജിവച്ച് മാത്തൂര്‍ മണ്ഡലം കമ്മിറ്റി  ഒന്നടങ്കം  പ്രസിഡന്റ് പി.കെ.ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

മണ്ഡലം സെക്രട്ടറി പി.സി.സ്വാമിനാഥന്‍ സ്വാഗതം പറഞ്ഞു. കെ.രാജന്‍, അനില്‍കുമാര്‍, ജനാര്‍ദനന്‍, സെയ്തുമുഹമ്മദ്, സുധാകരന്‍, റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോയ് കാക്കനാടന്‍, ജനറല്‍ സെക്രട്ടറി എന്‍.പി.ചാക്കോ, വൈസ് പ്രസിഡന്റുമാരായ പ്രഫ. ടി.എം.മാത്യു വര്‍ക്കി ഉമ്മന്‍, ബിനു പുലായ്ക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നും രാജിവച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച മാത്തൂര്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളെ ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താനും കമ്മിറ്റി തീരുമാനിച്ചു.

Related posts