കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനെ ഇന്ന് തെരഞ്ഞെടുക്കും; ജോണി നെല്ലൂരിന്റെ രാജി പിറവത്തെ വിജയത്തെ ബാധിക്കില്ല: അനൂപ് ജേക്കബ്

Anoopകൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജോണി നെല്ലൂര്‍ രാജിവച്ചത് പിറവത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. ജോണി നെല്ലൂരിന്റെ രാജി പാര്‍ട്ടി വളരെ ഗൗരവമായാണ് കാണുന്നത്. എന്നാല്‍ നിലവില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധികളൊന്നുമില്ല. പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തത് അദ്ദേഹത്തിന്റെ പാരാജയമായി കാണേണ്ട കാര്യമില്ല.

സീറ്റ് നേടിയെടുക്കുന്നത് പാര്‍ട്ടിയുടെ മുഴുവന്‍ ഉത്തരാവാദിത്വമാണ്. പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കള്‍ക്കും അതില്‍ പങ്കുണ്ട്. അത് അദ്ദേഹം ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ട കാര്യമില്ല. ജോണി നെല്ലൂരുമായി ഇനി രമ്യതചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം രാജിവച്ചതാണ്. പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായി പോകും. ഇന്ന് കോട്ടയത്ത് നടക്കുന്ന നേതൃയോഗത്തില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പാര്‍ട്ടിക്ക് ഒരു സീറ്റ് കൂടി ലഭിക്കുമെന്നാണ് ഇതുവരെയുള്ള പ്രതീക്ഷയെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Related posts